Kerala PSC LDC prelims and mains preparation

Tuesday 10 August 2021

കേരളത്തിലെ സാമൂഹിക ക്ഷേമ പദ്ധതികൾ Part 1

Kerala Governement welfare schemes 
അഭയ : നിർധനരായ രോഗികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതി. തിരഞ്ഞെടുത്ത സർക്കാർ ആശുപ്രതികൾ വഴിയാണു പദ്ധതി നടപ്പിലാക്കുന്നത്.

അഭയകിരണം : അഗതികളായ വിധവകളെ സംരക്ഷിക്കുന്നവർക്കു പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന പുതിയ പദ്ധതിയാണിത്. ആദ്യഘട്ടമായി 200 പേർക്ക് സഹായം നൽകും. 50 വയസ്സിനുമേലുള്ള വിധവകളെയാണ് ഈ പദ്ധതിക്ക് പരിഗണിക്കുക.

അന്നപ്രദായിനി: അട്ടപ്പാടി സംയോജിത ശിശു വികസന പദ്ധതിയിലെ 175 അംഗനവാടികളിൽ 2013 മുതൽ നടപ്പാക്കി വരുന്ന ഉച്ചഭക്ഷണ പരിപാടി, കുടുംബശ്രീ മിഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

അന്നദായിനി : കേരള സാമൂഹ്യമിഷന്റെ ആഭിമുഖ്യത്തിൽ ആദിവാസി വിഭാഗങ്ങൾക്ക് പോഷകാഹാരം നൽകുന്ന പദ്ധതി.

അനുയാത : ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനുളള പദ്ധതി

അമ്മത്തൊട്ടിൽ : അനാഥരായ നവജാതശിശുക്കളെ ഏറ്റെടുക്കാൻ സാമൂഹിക ക്ഷേമ വകുപ്പ് നടപ്പിലാക്കിയ പദ്ധതി.

അമൃതം - ആരോഗ്യം : ജീവിതശൈലീ രോഗങ്ങൾക്ക് സൗജന്യ രോഗനിർണയവും ചികിത്സയും ഉറപ്പുവരുത്തുന്ന ആരോഗ്യപദ്ധതി. മുപ്പതിനുമേൽ പ്രായമുള്ളവരാണ്
പദ്ധതിയനുസരിച്ച് സ്ക്രീനിങ്ങിന് വിധേയരാകുന്നത്.

അതുല്യം: സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തിലും നടപ്പാക്കുന്ന സാക്ഷരതാ പദ്ധതി.

ആർദം; മികച്ച ചികിത്സാസൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള ജനസൗഹൃദ സർക്കാർ ആശുപ്രതികൾ സജ്ജമാക്കുന്ന പദ്ധതി.

ആയുർദളം : എയ്ഡ്സ് ബോധവൽക്കരണത്തിനുവേണ്ടി
സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി.

ആലില പദ്ധതി : സംസ്ഥാന സർക്കാരിന്റെ പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതി. വൃക്ഷത്തെക നട്ടു പരിപാലിക്കുന്നതിനുള്ള പദ്ധതിയാണിത്.

ആശാഭവൻ : മനോരോഗ ചികിത്സയ്ക്കു ശേഷം ഏറ്റെടുക്കാൻ ആളില്ലാത്തവരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം. ഇത്തരം ആറു സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർ
ത്തിക്കുന്നു. തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും വനിതകൾക്കായി പ്രത്യേക ആശാഭവനുകൾ പ്രവർത്തിക്കുന്നു. പുരുഷന്മാർക്കായി എറണാകുളം, തി
രുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ആശാഭവനുകളുണ്ട്.

ആശാകിരണം : സംസ്ഥാനത്തെ ആശാവർക്കർമാരുടെ ഇൻഷുറൻസ് പദ്ധതിയാണ് ആശാകിരണം.

ആശ്വാസകിരൺ : കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്നവർക്ക് പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതി. 600 രൂപയാണ് നൽകുന്നത്.

ആശ്വാസ്: വിദ്യാഭ്യാസാവകാശ നിയമപ്രകാരം ആറുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു കായിക - വിദ്യാഭ്യാസം. കലാപഠനം, തൊഴിൽ വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത സ്കൂളുകളെ ആശ്വാസ (ആർട്സ്, സ്പോർട്സ് വർക്ക്, എജുക്കേഷൻ ആൻഡ് സ്കൂൾ)കേന്ദ്രങ്ങളാക്കി ഉയർത്തുന്ന പദ്ധതി.

ആരോഗ്യകിരണം : സംസ്ഥാനത്തെ എപിഎൽ - ബിപിഎൽ വ്യത്യാസമില്ലാതെ 18 വയസ്സിന് താഴെയുള്ള അർബുദ - ഹൃദ്രോഗ - വൃക്ക - മസ്തിഷ്ക രോഗം ഉൾപ്പെടെയുള്ള രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി.

ആപ്തമിതം :പ്രകൃതിദുരന്തങ്ങളിൽപെടുന്നവർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ച പദ്ധതി. രാജ്യാന്തര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് 3000 പേർക്കാണ് ഇതിനാവശ്യമായ പരിശീലനം
നൽകിയത്.

ആഫ്റ്റർകെയർ ഹോം: സാമൂഹിക നീതി വകുപ്പിന്റെ ചിൽഡ്രൻസ് ഹോം, സ്‌പെഷ്യൽ ഹോം, ബാലമന്ദിരം, പുവർ ഹോം, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ 18 വയസ്സ് കഴിഞ്ഞ വനിതകളെ പുനരധിവസിപ്പിക്കുന്ന സ്ഥാപനം. വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും സൗകര്യം നൽകും.

ഇ - ഗവേണൻസ്: സർക്കാർ സേവനങ്ങൾ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുജനങ്ങൾക്കു പരിചിതമാക്കുന്ന പദ്ധതി.

ഉത്തരവാദിത്ത ടൂറിസം : സ്ഥായിയായ ടൂറിസം പദ്ധതി എന്ന ആശയത്തോടെ ടൂറിസം വകുപ്പ് 2007ൽ ആരംഭിച്ച നൂതന പദ്ധതി. കുടുംബശ്രീയുടെ സഹായത്താൽ ടൂറിസം വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.

എസ്കോട്ട്: സംസ്ഥാനം ഊർജ്ജക്ഷമത കൈവരിക്കുന്നതിനും അതിലുടെ ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പദ്ധതി (എസ്കോട്ട് എനർജി സേവിങ് കോ- ഓർഡിനേഷൻ ടീം).

എന്റെ മരം : കേരള വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി നടത്തുന്ന വനവൽക്കരണ പദ്ധതി.

എന്റെ കൂട് : വഴിയോരങ്ങളിൽ
അലഞ്ഞുതിരിയുന്നവർക്ക് രാത്രി വിശ്രമസ്ഥലം ഒരുക്കുന്ന പദ്ധതിയാണ് ഇത്. സിസിടിവി നിരീക്ഷണമുള്ള ഇവിടെ ഭക്ഷണവും വസ്ത്രവും കുളിമുറിയും ഉൾപ്പെടെയുള്ള അടിസ്ഥാന
സൗകര്യങ്ങളുണ്ടാകും.

ഐടി @ സ്കൂൾ : വിദ്യാലയങ്ങളിൽ വിവരസാങ്കേതിക വിദ്യ അധിഷ്ഠിതമാക്കി അധ്യയനരീതി പുനരാവിഷ്കരിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി.

ഒരു നെല്ലും - ഒരു മീനും ; കുട്ടനാട്ടിലെ കോൾ നില
ങ്ങളിൽ നെൽകൃഷിക്കൊപ്പം മത്സ്യകൃഷിയും നടത്തുന്ന പദ്ധതി.

ഒരുമ : കേരള വിദ്യുച്ഛക്തി ബോർഡിന്റെ(KSEB) ഓൺലൈൻ സംവിധാനം.

Share:

0 comments:

Post a Comment

Suggested Books

Facebook Page