Kerala PSC LDC prelims and mains preparation

Monday 28 November 2016

ആലപ്പുഴ ജില്ല - Alappuzha GK Questions

ആലപ്പുഴ ജില്ലയെ കുറിച്ച് നാം അറിഞ്ഞിക്കേണ്ടവ

1. ആലപ്പുഴ ജില്ല രൂപീകരിച്ചത്
Answer -1957 ആഗസ്റ്റ് 17
2. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല, എത്ര കിലോമീറ്റർ?
Answer - ആലപ്പുഴ , 82 കിലോമീറ്റർ

3. ആലപ്പുഴ പട്ടണത്തിന്റെ ശില്പി ?
Answer - രാജ കേശവ ദാസ്

4. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത് ??
Answer - കൊല്ലം-കോട്ടയം

5. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല
Answer -  ആലപ്പുഴ

6. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി ?
Answer -  ഡാറാസ് മെയിൽ (1859)

7. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക് ?
Answer -  അരൂർ

8.കായംകുളത്തിന്റെ പഴയ പേര് ?
Answer - ഓടാനാട്

9. കൈനക്കരിയില്‍ ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ് ?
Answer - കുര്യാക്കോസ് ഏറിയാസ് ചാവറ (ചാവറ അച്ഛൻ)

10. പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല
Answer - ആലപ്പുഴ

11. കേരളത്തിലെ ആദ്യ കയർ ഗ്രാമം?
Answer - വയലാർ

12. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല
Answer - ആലപ്പുഴ

13. ബുദ്ധ വിഗ്രഹമായ 'കരിമാടിക്കുട്ടൻ' കണ്ടടുത്ത സ്ഥലം
Answer - അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി എന്ന സ്ഥലത്തിനടുത്ത്

14. പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer - ആലപ്പുഴ

15. പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ
Answer -  സി. പി. രാമസോമി അയ്യർ

16. പുന്നപ്ര- വയലാർ സമരം നടന്ന വർഷം
Answer - 1946

17. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer -  പുന്നപ്ര- വയലാർ

18. ‘കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം
Answer -  കുട്ടനാട്

19. ‘കേരളത്തിന്റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം
Answer -  കുട്ടനാട്

20. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം
Answer - കുട്ടനാട്

21. ‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്
Answer -  കുട്ടനാട്

22. ‘മയൂര സന്ദേശത്തിന്റെ നാട് ' എന്നറിയപ്പെടുന്നത്
Answer -  ഹരിപ്പാട്

23. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം
Answer -  ആലപ്പുഴ

24. ' വയലാർ സ്റ്റാലിൻ ' എന്നറിയപ്പെടുന്നത് ആര് ?
Answer -  സി. കെ. കുമാരപണിക്കർ

25. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല
Answer -  ആലപ്പുഴ

26.ഡാറാസ് മെയിൽ സ്ഥാപകൻ
a. ജെയിംസ് ഡാറ

27. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം ??
Answer -  കാരിച്ചാൽ ചുണ്ടൻ

28. ‘കൺകണ്ട ദൈവം’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം ??
Answer -  കരിമാടിക്കുട്ടൻ

29. പുറക്കാട് യുദ്ധം നടന്നത് എന്ന് ?
Answer -  1746

30. തകഴിയുടെ ചെമ്മീന്‍ എന്ന നോവലിന്റെ പശ്ചാത്തലം ഏതു കടപ്പുറം?
Answer - പുറക്കാട്
Share:

സസ്യലോകം - Kerala PSC GK Questions

സസ്യലോകം - ഫലം 👇

🍏 ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
Answer 👉 മാങ്ങ

🍏 മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Answer 👉 അൽഫോണ്‍സ

🍏 ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?
Answer 👉 മാങ്കോസ്റ്റിൻ

🍏 ലോകത്തിലെ ഏറ്റവും വലിയ ഫലം ?
Answer 👉 ചക്ക

🍏 സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?
Answer 👉 കൈതചക്ക

🍏 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത് ?
Answer 👉 കശുവണ്ടി

🍏 'പച്ച സ്വർണം' എന്നറിയപ്പെടുന്നത് ?
Answer 👉 വാനില

🍏 പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ?
Answer 👉 ഏത്തപ്പഴം

🍏 പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ് ....?
Answer 👉 എസ്റ്ററുകൾ

🍏 നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?
Answer 👉 ജീവകം സി

🍏 പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് ?
Answer 👉 തക്കാളി

🍏 വിത്തില്ലാത്ത മാവ് ?
Answer 👉 സിന്ധു

🍏 വിത്തില്ലാത്ത മാതളം ?
Answer 👉 ഗണേഷ്

🍏 ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം ?
Answer 👉 വാഴ

🍏 ഫലങ്ങളെകുറിച്ചുള്ള പഠനം ?
Answer 👉 പോമോളജി

🍏 'ഇന്ത്യയിലെ ഈന്തപ്പഴം' എന്ന് അറബികൾ വിളിച്ചത് ?
Answer 👉 പുളി

🍏 പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത് ?
Answer 👉 കായ്

🍏 മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം ?
Answer 👉 കാപ്സേസിൻ
Share:

സോളാർ പദ്ധതികൾ (Solar Projects) - GK Questions


1. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് : അമൃത്‌സർ
(പഞ്ചാബ്)

2. ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം : ധർണയ് (ബീഹാർ)

3. ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട് :
ബാണാസുര സാഗർ

4. ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം : ആലപ്പുഴ

5. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് : ഭഗ്‌വാൻപൂർ (മധ്യപ്രദേശ്)

6. കേരളത്തിലെ ആദ്യ സോളാർ ജില്ല : മലപ്പുറം

7. കേരളത്തിലെ ആദ്യ സോളാർ സിറ്റി : കൊച്ചി

8. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം : മൊറോക്കോ (സഹാറ മരുഭൂമിയിൽ)

9. ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം : നെടുമ്പാശേരി വിമാനത്താവളം (CIAL)

10. ലോകത്തിലെ ആദ്യ സോളാർ വിമാനം : സോളാർ ഇംപൾസ് 2 (സ്വിറ്റ്സർലൻഡ്)

11. ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ് : മജ്‌ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)

12. ലോകത്തിലെ ആദ്യ സോളാർ റോഡ്‌ : ആംസ്റ്റർഡാം (നെതർലൻഡ്സ്)

13. ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ : സ്റ്റെല്ല (നെതർലൻഡ്സ്)

14. ലോകത്തിലെ ആദ്യ കനാൽ ടോപ്‌ സോളാർ പ്ലാന്റ്‌ : ചരങ്ക (ഗുജറാത്ത്)

15. ഇന്ത്യയിലെ ആദ്യ സോളാർ കോടതി : ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്)
ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ :
അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ
(പുതുച്ചേരി)

16. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ് : ഇരിങ്ങാലക്കുട

17. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ് : മലപ്പുറം

18.കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം : അട്ടപ്പാടി.
Share:

Vagbhatanandan - (1885-1939) വാഗ്ഭടാനന്ദൻ



വാഗ്ഭടാനന്ദൻ

1. ജനനം 1885 ഏപ്രില്‍ 27 ന് കണ്ണൂർ ജില്ലയിലെ തലശ്ശേരി കോട്ടയത്ത് പാട്യത്ത് വയലേരി തറവാട്ടിൽ.
2. ജാതി വ്യവസ്ഥയ്ക്കും വിഗ്രഹാരാധനയ്ക്കും എതിരെ ആഞ്ഞടിച്ചു.
3. യഥാർത്ഥ പേര് കുഞ്ഞിക്കണ്ണൻ എന്നാണ്.
4. അച്ഛൻ കോരൻ ഗുരുക്കൾ .
5. അമ്മ ചിരുതേവി .
6. 1906-ൽ തത്ത്വ പ്രകാശിക എന്ന പേരിൽ ഒരു വിദ്യാലയം ആരംഭിച്ചു.
7. ഈ വിദ്യാലയത്തിലൂടെ സംസ്കൃത പ്രചാരണമാണ് ലക്ഷ്യമിട്ടത്.
8. 1910-ൽ ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗിയെ കണ്ടുമുട്ടി. ആദ്ദേഹമാണ് വാഗ്ഭടാനന്ദൻഎന്ന പേര് നല്കിയത്.
9. 1911-ൽ കല്ലായിയിൽ രാജയോഗനന്ദ കൗമുദി യോഗശാല തുടങ്ങി.
10. 1917-ൽ ആത്മവിദ്യാസംഘം രൂപീകരിച്ചു.
11. 1921-ൽ വാഗ് ദേവിയെ വിവാഹം കഴിച്ചു.
12. 1924-ൽ ആത്മവിദ്യ എന്ന കൃതി പ്രസ്സിദ്ധീകരിച്ചു.
13. 1929-ൽ ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രമായ ആത്മവിദ്യാ കാഹളം ആരംഭിച്ചു.
14. സി.പി.രാമനായിരുന്നു ആത്മവിദ്യാ കാഹളത്തിന്റെ പത്രാധിപർ.
15. 1932-ൽ ഗുരുവായൂർ സത്യഗ്രഹികളെ അഭിസംബോധന ചെയ്തു.
16. 1932-ൽ കമ്മ്യുണൽ അവാർഡിനെതിരെ ഗാന്ധിജി ജയിലിൽ മരണം വരെ ഉപവാസം പ്രഖ്യാപിച്ചപ്പോൾ 'ഗാന്ധിജിയുടെ ആത്മാവിനെ രക്ഷിക്കുക' എന്ന മുഖപ്രസംഗം എഴുതി.
17. Awake, pray to the lord of the universe aries nowitself and oppose injustice' എന്നതായിരുന്നു അഭിനവ കേരളത്തിന്റെ ആപ്തവാക്യം.
18. അദ്വൈത ചിന്താധാരയുടെ ഒരു ശക്തനായ വക്താവ് ആയിരുന്നു.
19. എം.കെ.ഗുരുക്കളും പറമ്പത്ത് രൈരുനായരുമായിരുന്നു ഗുരുക്കന്മാർ.
20. രാജാറാം മോഹൻ റോയിയെയാണ് പരിഷ്കരണരംഗത്ത് അദേഹം മാതൃകയാക്കിയത്.
21. ശിവയോഗി വിലാസം എന്ന പ്രസ്സിദ്ധീകരണവും ഇദ്ദേഹത്തിന്റെതാണ് .
22. 1939 ഒക്ടോബർ 29 ന് അന്തരിച്ചു.
പ്രസിദ്ധവരികൾ 
“ ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ ”
“ നാലണ സൂക്ഷിക്കുന്നവൻ വേറൊരാളെ പട്ടിണിക്കിടുന്നു അനവധി പണം സൂക്ഷിക്കുന്നവൻ അനവധി ജനങ്ങളെ പട്ടിണിക്കിടുന്നു. ” 
“ ഏവരുംബതഹരിക്കുമക്കളാണാവഴിക്ക് സഹജങ്ങൾ സർവരും."
കൃതികൾ 
1. ആത്മവിദ്യ
2. ആത്മവിദ്യാലേയമാല
3. ആധ്യാത്മയുഗം
4. പ്രാർത്ഥനാഞ്ജലി
5. ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും
6. ഈശ്വരവിചാരം
7. മാനസചാപല്യം
8. മംഗളശ്ലോകങ്ങൾ
9. സ്വതന്ത്രചിന്താമണി
Share:

Monday 14 November 2016

Social welfare Schemes in Kerala - GK Questions and Answers

Social welfare Schemes - Kerala- Questions for PSC Exams

1. ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്‌ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി -
ശ്രുതി തരംഗം

2. അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -
സ്നേഹ സ്പർശം

3. 65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി:
വയോമിത്രം

4.അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -
സനാഥ ബാല്യം

5.വിധവകളുടെ പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി -
മംഗല്യ

6. കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് -
തൻ്റേടം (കോഴിക്കോട്)
സ്ത്രീ പുരുഷ അസമത്വ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം

7. വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി -
താലോലം

8. കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി -
ഉഷസ്

9. മാരക രോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കിയ 70000 രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി -
ചിസ് പ്ലസ്

10. അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി -
ശരണ്യ

11. അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി -
ആശ്രയ

12. AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി -
ആയുർദളം

13. സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി -
ബാലമുകുളം

14. സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി -
സീതാലയം

15.  കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി -
യെസ് കേരള
Share:

Saturday 12 November 2016

Sree Narayana Guru : Questions fof PSC Exams

ശ്രീനാരായണഗുരു (1856 – 1928)
1. ആധുനിക കേരളത്തിന്‍റെ നവോത്ഥാന നായകന്‍.
ശ്രീ നാരായണഗുരു
2. ശ്രീ നാരായണഗുരു ജനിച്ചത്
ചെമ്പഴന്തിയില്‍ (1856 ആഗസ്റ്റ്‌ 20)
3. ശ്രീനാരായണ ഗുരു ദേവന്‍ ജനിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്
ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
4. ശ്രീനാരായണഗുരുവിന്‍റെ മാതാപിതാക്കള്‍
മാടന്‍ ആശാന്‍, കുട്ടിയമ്മ
5. ശ്രീനാരായണഗുരുവിന്‍റെ ഭാര്യയുടെ പേര്
കാളി
6. ശ്രീനാരായണഗുരുവിന്‍റെ ഭവനം
വയല്‍വാരം വീട്
7. ‘നാണു ആശാന്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്
ശ്രീനാരായണഗുരു
8. ശ്രീനാരായണഗുരുവിന്‍റെ ഗുരുക്കന്മാര്‍
രാമന്‍പിള്ള ആശാന്‍, തൈക്കാട് അയ്യ
9. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ച കവി
ജി. ശങ്കരക്കുറുപ്പ്
10. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര്‍ഷം
1882
11. കുമാരനാശാന്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം
1891
12. ശ്രീ നാരായണഗുരുവിനെ ഡോ. പല്‍പ്പു സന്ദര്‍ശിച്ച വര്‍ഷം
1895 (ബംഗ്ലൂരില്‍ വച്ച്)
13. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്‍ശിച്ച വര്‍ഷം
1912 (ബാലരാമപുരത്ത് വച്ച്)
14. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്‍ഷം
1914
15. ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ കണ്ടുമുട്ടിയ വര്‍ഷം
1916
16. ശ്രീനാരായണഗുരുവിന്‍റെ ആദ്യ രചന
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
17. ടാഗോര്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
ശിവഗിരി
18. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില്‍ ദ്വിഭാഷിയായിരുന്ന വ്യക്തി
കുമാരനാശാന്‍
19. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമര്‍പ്പിച്ചതാര്‍ക്ക്
ചട്ടമ്പിസ്വാമികള്‍ക്ക്
20. അര്‍ധനാരീശ്വര സ്തോത്രം എഴുതിയത്.
ശ്രീനാരായണ ഗുരു
21. ശ്രീനാരായണഗുരു തന്‍റെ ഭാര്യയെക്കുറിച്ചെഴുതിയ കൃതി
കാളിമാല
22. “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത്” ഏത് കൃതിയിലെ വരികളാണ്
ആത്മോപദേശ ശതകം
23. ആത്മോപദേശ ശതകം രചിക്കപ്പെട്ട വര്‍ഷം
1897
24. ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വാചകമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം
ജാതിമീമാംസ
25. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വര്‍ഷം
1887
26. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വര്‍ഷം
1888 (നെയ്യാറില്‍ നിന്നെടുത്ത കല്ല്‌ കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്)
27. ശ്രീ നാരായണഗുരുവിന്‍റെ പ്രധാന രചനകള്‍
ആത്മോപദേശശതകം, ദര്‍ശനമാല, ദൈവദശകം, നിര്‍വൃതി പഞ്ചകം, ജനനീനവരത്നമഞ്ജരി, അദ്വൈത ദ്വീപിക, അറിവ്, ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, ജാതിലക്ഷണം, ചിജ്ജഡചിന്തകം, ശിവശതകം, കുണ്‌ഡലിനിപ്പാട്ട്, വിനായ കാഷ്ടകം, തേവാരപ്പതികള്‍, തിരുക്കുറല്‍ വിവര്‍ത്തനം, ജ്ഞാനദര്‍ശനം, കാളീനാടകം, ചിദംബരാഷ്ടകം, ഇന്ദ്രിയ വൈരാഗ്യം, ശ്രീകൃഷ്ണ ദര്‍ശനം
28. അരുവിപ്പുറം ക്ഷേത്രയോഗം രൂപവല്‍ക്കരിച്ച വര്‍ഷം
1898
29. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്.
അരുവിപ്പുറം ശിവപ്രതിഷ്ഠ
30. ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ
പിള്ളത്തടം ഗുഹ
31. “ജാതിഭേദം മതദ്വേഷ
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകസ്ഥാനമാണിത്” എന്നിങ്ങനെ എഴുതിയിരിക്കുന്നത്
അരുവിപ്പുറം ക്ഷേത്രഭിത്തിയില്‍
32. “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന്‍ പറഞ്ഞത്
ശ്രീനാരായണ ഗുരു
33. ‘ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു’ എന്ന് പറഞ്ഞത്
ശ്രീനാരായണ ഗുരു
34. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീ നാരായണഗുരു (1965)
35. ഗുരുവിനോടുള്ള ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം
1967 ആഗസ്റ്റ് 21
36. മറ്റൊരു രാജ്യത്തിന്‍റെ (ശ്രീലങ്ക) സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീ നാരായണഗുരു (2009)
37. നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീനാരായണ ഗുരു
38. “സംഘടിച്ചു ശക്തരാകുവിന്‍”, വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി”, “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത്
ശ്രീ നാരായണ ഗുരു
39. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (എസ്.എന്‍.ഡി.പി) സ്ഥാപിച്ച വര്‍ഷം
1903 മെയ്‌ 15
40. ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എന്‍.ഡി.പി സ്ഥാപിച്ചത്
ഡോ.പല്‍പ്പു
41. എസ്.എന്‍.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം
അരുവിപ്പുറം ക്ഷേത്രയോഗം
42. എസ്.എന്‍.ഡി.പി യുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്
വാവൂട്ടുയോഗം
43. സുനിശ്ചിതമായ ഭരണഘടനും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളോടുള്ള ആദ്യത്തെ ജനകീയ സംഘടനയാണ്
എസ്.എന്‍.ഡി.പി
44. S.N.D.P യുടെ ആജീവനാന്ത അധ്യക്ഷന്‍
ശ്രീ നാരായണഗുരു
45. S.N.D.P യുടെ ആദ്യ ഉപാധ്യക്ഷന്‍
ഡോ. പല്‍പ്പു
46. S.N.D.P യുടെ ആദ്യ സെക്രട്ടറി
കുമാരനാശാന്‍
47. S.N.D.P യുടെ മുഖപത്രം
വിവേകോദയം
48. വിവേകോദയം ആരംഭിച്ച വര്‍ഷം
1904
49. വിവേകോദയം പത്രത്തിന്‍റെ ആദ്യ പത്രാധിപന്‍
കുമാരാനാശന്‍
50. ഇപ്പോഴത്തെ എസ്.എന്‍.ഡി.പി യുടെ മുഖപത്രം
യോഗനാദം
51. S.N.D.P യുടെ ആസ്ഥാനം
കൊല്ലം
52. ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്‍ഷം
1912
53. അഷ്ടഭുജാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം
ശിവഗിരി ശാരദ മഠം
54. ശ്രീ നാരായണഗുരു ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ച വര്‍ഷം
1913
55. ശ്രീ നാരായണഗുരു കാഞ്ചിപുരത്ത് നാരായണ സേവആശ്രമം സ്ഥാപിച്ച വര്‍ഷം
1916
56. ശ്രീ നാരായണഗുരു ആലുവയില്‍ സര്‍വ്വമതസമ്മേളനം നടത്തിയ വര്‍ഷം
1924
57. ആലുവ സര്‍വ്വമതസമ്മേളനത്തിന്‍റെ അധ്യക്ഷന്‍
ശിവദാസ അയ്യര്‍ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു)
58. ഏതു സമ്മേളനത്തില്‍ വച്ചാണ് ശ്രീനാരായണഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത്
ആലുവ സമ്മേളനം
59. ശ്രീ നാരായണഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം
ശ്രീലങ്ക
60. ശ്രീ നാരായണഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദര്‍ശനം
1919-ല്‍
61. ശ്രീ നാരായണഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദര്‍ശനം
1926-ല്‍
62. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിച്ചത്
1922 നവംബര്‍ 22
63. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിക്കുന്ന സയത്ത് ടാഗോറിനോടോപ്പം ഉണ്ടായിരുന്ന വ്യക്തി
സി.എഫ്. ആന്‍ഡ്രൂസ് (ദീനബന്ധു)
64. ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചത്
1925 മാര്‍ച്ച്‌ 12
65. ഗാന്ധിജി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
ശിവഗിരി
66. ആദ്യ ശ്രീലങ്കന്‍ യാത്രയില്‍ ശ്രീ നാരായണഗുരു ധരിച്ചിരുന്നത്
കാവി വസ്ത്രം
67. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവന്‍കോട് ക്ഷേത്രത്തിലാണ്.
68. ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലങ്ങള്‍
കളവന്‍കോട്, ഉല്ലല, വെച്ചൂര്‍, കാരമുക്ക്, മുരുക്കുംപുഴ
69. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകന്‍
ശ്രീനാരായണ ഗുരു
70. ശ്രീ നാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം
വെള്ള
71. ശ്രീനാരായണഗുരു സമാധിയായത്
ശിവഗിരി (1928)
72. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്
കുന്നിന്‍ പുറം
73. ശ്രീ നാരായണഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രന്‍ രചിച്ച നോവല്‍
ഗുരു
74. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷന്‍’ എന്ന സിനിമ സംവിധാനം ചെയ്തത്
ആര്‍. സുകുമാരന്‍
75. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബല്‍ സെക്കുലര്‍ & പീസ്‌ അവാര്‍ഡ്‌ ലഭിച്ചത്
ശശി തരൂര്‍
76. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായല്‍
കന്നേറ്റി കായല്‍ (കരുനാഗപ്പള്ളി)
77. ഗുരുദേവനെപ്പറ്റി ‘നാരായണം’ എന്ന നോവല്‍ എഴുതിയത്
പെരുമ്പടവം ശ്രീധരന്‍
78. ‘ശ്രീനാരായണ ഗുരു’ എന്ന മലയാളം സിനിമ സംവിധാനം ചെയ്തത്
പി.എ. ബക്കര്‍
79. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ഗുരുദേവ കര്‍ണ്ണാമൃതം’ എന്ന കൃതി രചിച്ചത്
കിളിമാനൂര്‍ കേശവന്‍
80. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്.
ശ്രീനാരായണഗുരു
81. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്
കെ.പി. കറുപ്പന്‍
82. കുചേലവൃത്തം വഞ്ചി പ്പാട്ട് രചിച്ചത്.
രാമപുരത്ത് വാര്യര്‍
83. ശ്രീ നാരായണഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്
കോട്ടയത്ത് വച്ച് നടന്ന എസ്.എന്‍.ഡി.പി യോഗം (1927)
84. ഇന്‍റര്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതിചെയ്യുന്നത്
നവിമുംബൈ (മഹാരാഷ്‌ട്ര)
85. ‘മഹര്‍ഷി ശ്രീനാരായണ ഗുരു’ എന്ന കൃതി രചിച്ചത്
ടി. ഭാസ്കരന്‍

LikeShow more reactionsComment
Share:

Kerala Renaissance - PSC Model Questions:Set 41

❇️ നവോത്ഥാനം ❇️

1928-ൽ യുക്തിവാദി മാസികയുടെ പ്രതാധിപരായത്?
സഹോദരൻ അയ്യപ്പൻ

ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്?
ചട്ടമ്പി സ്വാമികൾ

ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?
തലശ്ശേരി

മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ?
വാഗ്ഭടാനന്ദൻ

അച്ചിപ്പുടവ സമരം നയിച്ചത്?
ആറാട്ടുപുഴ വേലായുധ പണിക്കർ

അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?
സ്വാമിത്തോപ്പ്

അയ്യങ്കാളി അന്തരിച്ച വർഷം
1941

മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?
സർദാർ കെ.എം.പണിക്കർ

മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന?
ലീല

'അദ്വൈതചിന്താപദ്ധതി'രചിച്ചത്?
ചട്ടമ്പിസ്വാമികൾ

മംഗളോദയത്തിന്റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?
വി.ടി.ഭട്ട തിരിപ്പാട്

ആനന്ദമതം സ്ഥാപിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി

നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?
നടരാജഗുരു

ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?
ഡോ.പൽപു

ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു
ഡോ.പൽപു

ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?
വക്കം മൗലവി

ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?
അയ്യാ വൈകുണ്ഠർ

ഉദ്യാനവിരുന്ന രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ

എവിടെനിന്നാണ് യാചനായാത്ര ആരം ഭിച്ചത?
തൃശ്ശൂർ

ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?
മൈസൂർ

ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?
കുമാരനാശാൻ

ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?
ഏണസ്റ്റ് കിർക്സ്

ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെയാചനായാത്ര?
1931

പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്
കേരളവർമ വലിയകോയിത്തമ്പുരാൻ

പതിനേഴാംവയസ്സിനുശേഷം വിദ്യാഭ്യാ സംനേടാനാരംഭിച്ച നവോത്ഥാന നായ കൻ
വി.ടി.ഭട്ടതിരിപ്പാട്‌

ബാലാക്ളേശം രചിച്ചത്
പണ്ഡിറ്റ് കറു പ്പൻ

നിർവൃതി പഞ്ചകം രചിച്ചത്?
ശ്രീനാരായണ ഗുരു

"നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?
അയ്യാ വൈകുണ്ഠർ

പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
ആഗമാനന്ദൻ

പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം?
ഇരവിപേരൂർ

നീലകണ്ഠതീർഥപാദരുടെ ഗുരു?
ചട്ടമ്പി സ്വാമികൾ

പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകൻ?
പൊയ്കയിൽ അപ്പച്ചൻ

ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?
1852

ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?
കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ

ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?
രമണമഹർഷി

ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?
ബോധാനന്ദ

ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?
പള്ളുരുത്തി

ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?
ചട്ടമ്പി സ്വാമികൾക്ക്

ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?
കളവൻകോട്
Share:

Thursday 3 November 2016

PATHANAMTHITTA DISTRICT-Part 2 FACTS-Questions and Answers

LDC Model Questions Set 40
Districts of Kerala - Pathanamthitta - Basic Facts General Knowldge Questions & Answers for Kerala PSC Exams

Pathanamthitta District -PART 1 <<



Pathanmthitta Part 2
26. കേരളത്തിൽ ഏറ്റവും റിസർവ് വനമുള്ള ജില്ല?



27. ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം?



28. 'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം' ആരുടെ വരികള്‍ ?



29. പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം ?



30. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്?



31. മഹാത്മാ ഖാദി ആശ്രമം സ്ഥിതി ചെയ്യുന്നത്?



32. ആനക്കൂട് സ്ഥിതി ചെയ്യുന്ന സ്ഥലം?



33. മണിയാര്‍ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?



34. ശബരിമല സ്ഥിതി ചെയ്യുന്ന താലുക്ക്?



35. ഇന്ത്യാ ഗവർണ്മെന്റിന്റെ ദാദാ സാഹെബ് ഫാൽകെ അവാർഡ് നേടിയ ഏക മലയാളി?



36. പത്തനംതിട്ട ജില്ല രൂപീകൃതമായ വര്‍ഷം?



37. പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രധാന വെള്ളച്ചാട്ടം ?



38. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം?



39. പ്രാചീന കാലത്ത് 'ബാരിസ്' എന്നറിയപ്പെട്ടിരുന്ന നദി ?



40. പത്തനംതിട്ട ജില്ലയുടെ ശില്പി എന്നറിയപ്പെടുന്നത്?


Share:

Pathanamthita - Districts of Kerala GK Questions - Set 39




1. പത്തനംതിട്ടയിലെ ജില്ലയിലെ ഒരേയൊരു റെയിൽവേ സ്‌റ്റേഷൻ ?



2. കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ?



3. വാസ്തുവിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത് ?



4. വേലുത്തമ്പിദളവയുടെ അന്തൃം കൊണ്ട് പ്രസിദ്ധിയാർജിച്ച സ്ഥലം?



5. കേരളത്തിലെ കരിമ്പ് ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?



6. ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന നദി?



7. മന്നം ഷുഗര്‍ മില്ലിന്റെ ആസ്ഥാനം ?



8. പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന താറാവു വളര്‍ത്തല്‍ കേന്ദ്രം?



9. ചെങ്ങറ ഭൂസമരം നടന്ന ജില്ല?



10. പത്തനംതിട്ടയിലെ ഏക ഹിൽ സ്റ്റേഷൻ?



11. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?



12. വർഷത്തിൽ എല്ലാ ദിവസവും കഥകളി അരങ്ങേറുന്ന ക്ഷേത്രം?



13. പടയണിക്ക് പ്രസിദ്ധിയാർജിച്ച പത്തനംതിട്ട ജില്ലയിലെ ദേവീ ക്ഷേത്രം?



14. പത്തനംതിട്ട ജില്ലാ ആസ്ഥാനം ഏത് പുഴയുടെ തീരത്താണ്?



15.കക്കാട് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?



16. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമേളനം നടക്കുന്ന സ്ഥലം?



17. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?



18. കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനം ?



19. പ്രത്യക്ഷരക്ഷാ ദൈവ സഭയുടെ ആസ്ഥാനം?



20. സി കേശവന്റെ കോഴഞ്ചേരി പ്രസംഗം നടന്ന വര്‍ഷം?



21. കടൽ തീരമില്ലാത്ത ജില്ലകളിൽ ഏറ്റവും തെക്കേയത്തുള്ള ജില്ല



22. ആശ്ചര്യ ചൂടാമണി രചിച്ച ശ്രീ ശക്തിഭദ്രന്റെ ജന്മ സ്ഥലം ?



23. മുഴിയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല?



24. പത്തനംതിട്ട ഇരവിപേരൂരില്‍ ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ്?



25. ഇന്ത്യന്‍ സേന ശബരിമലയില്‍ നിര്‍മ്മിച്ച പാലം ?



Pathanamthitta District -PART 2 >>



Share:

Suggested Books

Facebook Page