Breaking

Monday, 3 July 2017

LGS Answer Key 28 October 2017: Kerala PSC

113/2017- LGS ANSWER KEY*
*28/10/2017*

1⃣ഭക്ഷ്യ സുരക്ഷ നിയമംപാർലമെൻറ് അംഗീകരിച്ച വർഷം ?
2013
2⃣2016 ൽ സന്തോഷ്‌ട്രോഫി ഫുട്ബോൾ കിരീടം നേടിയ ടീം ?
സർവീസസ്
3⃣ദേശീയ ശാസ്ത്ര ദിനം ?
ഫെബ്രുവരി 28
4⃣പതിനാലാം കേരള നിയമസഭ സ്പീക്കർ ?
പി. ശ്രീരാമകൃഷ്ണൻ
5⃣അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസിനോട്ടുകൾ കേന്ദ്ര ഗവണ്മെന്റ് പിൻവലിച്ചതെപ്പോൾ ?
2016നവംബർ 8
6⃣മലയാളം സർവകലാശാല സ്ഥിതിചെയ്യുന്നതെവിടെ ?
തിരൂർ
7⃣കേരളത്തിലെ ഭരണപരിഷ്കരണ കമ്മിറ്റി ചെയർമാനായി നിയമിതനായത് ആര് ?
വി. എസ് .അച്യുതാനന്ദൻ
8⃣ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര പയറുവർഷമായി ആചരിച്ചത് ?
2016
9⃣2016 ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചതാർക്ക് ?
സി. രാധാകൃഷ്ണൻ
🔟റിയോ ഒളിമ്പിക്സിൽ ഏത് ഇനത്തിനാണ് പി. വി. സിന്ധു വെള്ളിമെഡൽ നേടിയത് ?
ബഡ്‌മിന്റൺ
1⃣1⃣ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന നദി ?
സിന്ധു
1⃣2⃣ഉപദ്വിപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ?
ആനമുടി
1⃣3⃣രാജസ്ഥാൻ മരുഭൂമിയിൽ കാണപ്പെടുന്ന കാണപ്പെടുന്ന മൃഗം ?
ഒട്ടകം
1⃣4⃣പരുത്തിക്കൃഷിക്ക് അനുയോജ്യമായ മണ്ണ് ?
കറുത്തമണ്ണ്
1⃣5⃣ ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് ?
മാർച്ച്‌ മുതൽ മെയ് വരെ
1⃣6⃣ലോകത്തു ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി ഏത് സംസ്ഥാനത്താണ് ?
മേഘാലയ
1⃣7⃣ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം ?
36
1⃣8⃣ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനമേത് ?
ജമ്മു കശ്മീർ
1⃣9⃣ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2⃣0⃣ഇന്ത്യയിൽ മെട്രോ റയിൽ ആദ്യമായി ആരംഭിച്ചത് എവിടെ ?
കൊൽക്കത്ത
2⃣1⃣നമ്മുടെ ദേശീയ ഗീതമായ വന്ദേമാതരം എഴുതിയതാര് ?
ബങ്കിം ചന്ദ്ര ചാറ്റർജി
2⃣2⃣റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് എന്ന് ?
ജനുവരി 26
2⃣3⃣രാജ്യസഭയുടെ അധ്യക്ഷനാര് ?
ഉപരാഷ്ട്രപതി
2⃣4⃣ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര് ?
ഡോ. ബി. ആർ. അംബേദ്കർ
2⃣5⃣നമ്മുടെ ദേശീയ മൃഗം ?
കടുവ
2⃣6⃣ഇന്ത്യൻ ഭരണഘടന പൗരന്മാർക്കു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?
സ്വത്ത് സമ്പാദിക്കാനുള്ള അവകാശം
2⃣7⃣വിവരാവകാശ നിയമം നിലവിൽ വന്നതെപ്പോൾ ?
2005
2⃣8⃣നമ്മുടെ ദേശീയ പതാകയുടെ മുകളിലത്തെ നിറം ?
കുങ്കുമം
2⃣9⃣ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ?
ജസ്റ്റിസ് എച്ച് എൽ ദത്തു
3⃣0⃣നമ്മുടെ ദേശീയ ഗാനം ആലപിക്കുന്നതിനു നിശ്ചയിച്ചിട്ടുള്ള സമയം ?
52സെക്കന്റ്
3⃣1⃣ഗാന്ധിജി ഇന്ത്യയിൽ നേതൃത്വം നൽകിയ ആദ്യത്തെ സമരം ?
ചമ്പാരൻ സമരം
3⃣2⃣ 'ജയ്ഹിന്ദ് 'എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ് ?
സുഭാഷ് ചന്ദ്രബോസ്
3⃣3⃣ 'ക്വിറ്റ് ഇന്ത്യ സമരനായിക 'എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെയാണ് ?
അരുണ ആസഫലി
3⃣4⃣ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 'ഗാന്ധി യുഗം 'എന്നറിയപ്പെടുന്നത് ?
1919 മുതൽ 1947 വരെ
3⃣5⃣ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?
ഖിലാഫത്ത് സമരത്തിന്റെ പ്രചരണാർത്ഥം
3⃣6⃣ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?
ആന്ധ്രാപ്രദേശ്
3⃣7⃣ 1961 ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് മുൻപ് ഗോവ ഏത് വിദേശ രാജ്യത്തിന്റെ കീഴിലായിരുന്നു ?
പോർച്ചുഗൽ
3⃣8⃣ദേശീയ തലസ്ഥാന പ്രദേശമേത് ?
ഡൽഹി
3⃣9⃣ഇന്ത്യ -ചൈന യുദ്ധം നടന്ന വർഷം ?
1962
4⃣0⃣ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ കാരണം ?
ചൗരി ചൗരാ സംഭവം
4⃣1⃣കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
ശാസ്താംകോട്ട
4⃣2⃣കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത് ?
ആലപ്പുഴ
4⃣3⃣കടൽതീരമില്ലാത്ത ജില്ല ?
കോട്ടയം
4⃣4⃣കേരളത്തിൽ അവസാനം രൂപീകരിച്ച കോർപ്പറേഷൻ ?
കണ്ണൂർ
4⃣5⃣കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് ?
നെയ്യാർ
4⃣6⃣കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് ?
കഞ്ചിക്കോട്
4⃣7⃣കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയേത് ?
പെരിയാർ
4⃣8⃣ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ കേരളീയ വനിത ?
പി. ടി. ഉഷ
4⃣9⃣കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യ ബന്ധന കേന്ദ്രം ?
നീണ്ടകര
5⃣0⃣ക്രിസ്തുമത വിശ്വാസികൾ ഏറ്റവും അധികമുള്ള സംസ്ഥാനം ?
കേരളം
5⃣1⃣സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്കായി സമത്വസമാജം എന്ന സംഘടന സ്ഥാപിച്ചതാര് ?
വൈകുണ്ഠ സ്വാമികൾ
5⃣2⃣വക്കം മൗലവിയുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണം ?
അൽ അമീൻ
5⃣3⃣കേരളത്തിൽ ബ്രിട്ടീഷ് ആദിപത്യത്തിനെതിരായി നടന്ന സംഘടിത കലാപം ?
ആറ്റിങ്ങൽ കലാപം
5⃣4⃣ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകമെഴുതിയതാര് ?
വി. ടി. ഭട്ടതിരിപ്പാട്
5⃣5⃣ ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്തത് ?
വേല ചെയ്താൽ കൂലി കിട്ടണം
5⃣6⃣ചട്ടമ്പിസ്വാമികൾ രചിച്ച കൃതി ഏത് ?
പ്രാചീനമലയാളം
5⃣7⃣കുമാരഗുരുദേവന്റെ ജന്മസ്ഥലം ?
ഇരവിപേരൂർ
5⃣8⃣വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ച് 'സവർണജാഥ ' സംഘടിപ്പിച്ചതാര് ?
മന്നത്ത് പത്മനാഭൻ
5⃣9⃣അയ്യങ്കാളി സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?
സാധുജന പരിപാലനസംഘം
6⃣0⃣കേരളസംസ്ഥാനം രൂപീകരിച്ച വർഷം ?
1956
6⃣1⃣മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?
ത്വക്ക്
6⃣2⃣ഡെങ്കിപ്പനി പരത്തുന്ന ജീവി ?
ഈഡിസ്
6⃣3⃣ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?
ഇരുമ്പ്
6⃣4⃣സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ജീവകം ?
ജീവകം ഡി
6⃣5⃣ജലദോഷത്തിനു കാരണമായ രോഗകാരി ?
വൈറസ്
6⃣6⃣DOTS ഏത് രോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ടതാണ് ?
ക്ഷയം
6⃣7⃣അരിയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകം ?
അന്നജം
6⃣8⃣പെരിയാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ?
ഇടുക്കി
6⃣9⃣കേരളത്തിലെ തെങ്ങ് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
ആലപ്പുഴ
7⃣0⃣ആഗോള താപനത്തിനു കാരണമായ വാതകം ?
കാർബൺ ഡയോക്സൈഡ്
7⃣1⃣നൂക്ലിയസിനു ചുറ്റും ആറ്റങ്ങൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
നീൽസ് ബോർ
7⃣2⃣ബോക്സൈറ്റ് ഏത് ലോഹത്തിന്റെ ആയിരാണ് ?
അലൂമിനിയം
7⃣3⃣മെൻഡലിയേഫ് പീരിയോഡിക് ടേബിളിൽ മൂലകങ്ങളെ അവയുടെ ഏത് ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് ?
അറ്റോമിക മാസ്
7⃣4⃣ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ സംയുക്‌തം
NO
7⃣5⃣കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം ?
ഹൈഡ്രജൻ
7⃣6⃣പ്രവൃത്തിയുടെ യൂണിറ്റ് ?
ജൂൾ
7⃣7⃣പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ് ?
120ഡിഗ്രി സെൽഷ്യസ്
7⃣8⃣ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം ?
കറുപ്പ്
7⃣9⃣കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം ?
അൾട്രാ വയലറ്റ്
8⃣0⃣പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം ?
വ്യാഴം
8⃣1⃣.10840 മുതൽ 10871 വരെയുള്ള എണ്ണൽ സംഖ്യകളിൽ അകെ എത്ര എണ്ണൽ സംഖ്യകൾ ഉണ്ട്
B.32
8⃣2⃣. 1 3/2 + 2 1/2 + 5 1/4 -3 1/2 =_________
B.6
8⃣3⃣.മീനു തന്റെ യാത്രയുടെ 3/4 ഭാഗം ബസിലും ബാക്കിയുള്ള 5 കി.മി ഓട്ടോയിലുമാണ് സഞ്ചരിച്ചത്.എങ്കിൽ മീനു അകെ എത്ര ദൂരം സഞ്ചരിച്ചു
A. 20 കി മി
8⃣4⃣.ഒറ്റയാനെ കണ്ടെത്തുക
2,6,7,11
D.6
8⃣5⃣.ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത് താഴത്തെ വരിയിൽ 20,അതിനു മുകളിൽ 18,അതിനുമുകളിൽ 16 എന്ന ക്രമത്തിലാണ്.ഏറ്റവും മുകളിലത്തെ വരിയിൽ 2 സോപ്പ് മാത്രമാണ് ഉള്ളതെങ്കിൽ ആകെ എത്ര വരിയുണ്ട്
C.10
8⃣6⃣. ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
1,3,7,15,___
D.31
8⃣7⃣.അനുവിന്റെ അച്ഛന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ 4 മടങ്ങു ആണ്.അനുവിന്റ വയസ്സിന്റെ മൂന്നിലൊന്നു ആണ് അനുവിന്റ അനുജത്തിയുടെ പ്രായം.അനിയതിക്ക് 3 വയസാണ് എങ്കിൽ അനുവിന്റെ അച്ഛന്റെ വയസു എത്ര
A.36
8⃣8⃣.1,4,9,16 എന്ന ശ്രേണിയിലെ അടുത്ത സംഖ്യ
C.25
8⃣9⃣.കൂട്ടത്തിൽ പെടാത്തത് ഏത്
A. ത്രികോണം B. വൃത്തം C. ചതുരം D. സമചതുരം
B. വൃത്തം
9⃣.ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി
7
9⃣1⃣.60 കി മി/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 5 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും
C.300കി മി
9⃣2⃣.901×15,89×15,10×15 എന്നിവ ഗുണിച്ചിട്ട് കൂട്ടുന്നത് ______×15നു തുല്യമാണ്
A.1000
9⃣3⃣.ഏറ്റവും വലിയ മൂനക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലു അക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം
D.1
9⃣4⃣.ഒരാൾ നടക്കാനിറങ്ങിയാൽ ആകെ ഒരു കി മി നടക്കും.ഓരോ 100 മി നടന്നാൽ ഇടത്തോട്ട് തിരിഞ്ഞു നടക്കും.ആദ്യത്തെ 100മി നടന്നത് കിഴക്കു ദിശയിലാണ്.ഇനി നടക്കേണ്ടത്
A. വടക്കോട്ട്
9⃣5⃣.200 രൂപയ്ക്കു വാങ്ങിയ ഒരു സാധനം 250 രൂപയ്ക്കു വിറ്റാൽ ലാഭ ശതമാനം എത്ര
D.25
9⃣6⃣. 0.35 എന്ന ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യ രൂപം ഏത്
C.7/20
9⃣7⃣.ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുബോൾ 32മീറ്റർ ദൂരം സഞ്ചരിക്കുന്നു.എങ്കിൽ 4 കി മി ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രവശ്യം കറങ്ങേണ്ടി വരും
C.1250
9⃣8⃣. 2+16÷2×4-5=_______
B. 29
9⃣9⃣.ZBA, YCB, XDC,______ ഇവിടെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക
B. WED
1⃣0⃣0⃣തീയതി:കലണ്ടർ;സമയം:_____
A. കോക്ക്