Kerala PSC LDC prelims and mains preparation

Wednesday 13 October 2021

ലോകസമുദ്രങ്ങൾ ഒറ്റനോട്ടത്തിൽ

സമുദ്രങ്ങള്‍ - അടിസ്ഥാന വിവരങ്ങള്‍
 
പസഫിക്‌ സമുദ്രം 
  •  ആകെ വിസ്തീര്‍ണം 165.2 ലക്ഷം ച.കി.മീ.
  •  ശരാശരി ആഴം 4280 മീറ്ററും ഏറ്റവും കൂടിയ ആഴം 11,034 മീ റുറുമാണ്‌.
  •  ഏറ്റവും ആഴം കൂടിയ ഭാഗം ചലഞ്ചര്‍ ഗര്‍ത്തം എന്നറിയപ്പെടുന്നു.
 
അറ്റ്ലാന്റിക്‌ സമുദ്രം 
  • ആകെ വിസ്‌തൃതി 82.4 ലക്ഷം ച.കി.മീ,
  •  ശരാശരി ആഴം 3700 മീറ്ററും കൂടിയ ആഴം 8618 മീറ്ററുമാണ്‌.
  • ഏറ്റവും ആഴം കൂടിയ ഭാഗമാണ്‌ പ്യൂറിട്ടോറിക്കോ ഗര്‍ത്തം (Puerto Rico Trench).
  •  നീണ്ട ആകൃതിയിലാണ്‌ ഈ സമുദ്രം.
  • സമുദ്രത്തിന്റെ മധ്യഭാഗത്തായി ഏകദേശം 14000 കി.മീ. നീള ത്തില്‍ ഒരു പര്‍വതനിരയുണ്ട. ഇത്‌ മധ്യ-അറ്റ്ലാന്റിക്‌ പർവ തനിര എന്നറിയപ്പെടുന്നു.
 
ഇന്ത്യന്‍ മഹാസമുദ്രം
  • ആകെ വിസ്‌തൃതി 73.4 ലക്ഷം ച.കി.മീ. 
  • ശരാശരി ആഴം 3960 മീറ്റര്‍. 
  • ഏറ്റവും ആഴം കൂടിയ ഭാഗമായ വാര്‍ട്ടണ്‍ ഗര്‍ത്തത്തിന്‌ 7725 മീറ്റര്‍ ആഴമുണ്ട്‌.
 
 
ആര്‍ട്ടിക്‌ സമുദ്രം
  • സമുദ്രങ്ങളില്‍ വച്ച്  ഏറ്റവും ചെറുത്‌.
  • വിസ്‌തൃതി  14.09 ലക്ഷം ച.കി.മീ.
  • ഏറ്റവും കൂടിയ ആഴം 5180 മീറ്റര്‍
 
അന്റാര്‍ട്ടിക്‌ സമുദ്രം
  •  സമുദ്രോപരിതലം മഞ്ഞുകട്ടകളാല്‍ മൂടപ്പെട്ടിരിക്കുന്നു.
  •  'ദക്ഷിണസമുദ്രം' എന്നും അറിയപ്പെടുന്നു. 
  •  ആകെ വിസ്‌തൃതി 32 ലക്ഷം ച.കി.മീ.
Share:

0 comments:

Post a Comment

Suggested Books

Facebook Page