Kerala PSC LDC prelims and mains preparation

Monday 28 November 2016

ആലപ്പുഴ ജില്ല - Alappuzha GK Questions

ആലപ്പുഴ ജില്ലയെ കുറിച്ച് നാം അറിഞ്ഞിക്കേണ്ടവ

1. ആലപ്പുഴ ജില്ല രൂപീകരിച്ചത്
Answer -1957 ആഗസ്റ്റ് 17
2. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല, എത്ര കിലോമീറ്റർ?
Answer - ആലപ്പുഴ , 82 കിലോമീറ്റർ

3. ആലപ്പുഴ പട്ടണത്തിന്റെ ശില്പി ?
Answer - രാജ കേശവ ദാസ്

4. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത് ??
Answer - കൊല്ലം-കോട്ടയം

5. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല
Answer -  ആലപ്പുഴ

6. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി ?
Answer -  ഡാറാസ് മെയിൽ (1859)

7. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക് ?
Answer -  അരൂർ

8.കായംകുളത്തിന്റെ പഴയ പേര് ?
Answer - ഓടാനാട്

9. കൈനക്കരിയില്‍ ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ് ?
Answer - കുര്യാക്കോസ് ഏറിയാസ് ചാവറ (ചാവറ അച്ഛൻ)

10. പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല
Answer - ആലപ്പുഴ

11. കേരളത്തിലെ ആദ്യ കയർ ഗ്രാമം?
Answer - വയലാർ

12. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല
Answer - ആലപ്പുഴ

13. ബുദ്ധ വിഗ്രഹമായ 'കരിമാടിക്കുട്ടൻ' കണ്ടടുത്ത സ്ഥലം
Answer - അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി എന്ന സ്ഥലത്തിനടുത്ത്

14. പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer - ആലപ്പുഴ

15. പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ
Answer -  സി. പി. രാമസോമി അയ്യർ

16. പുന്നപ്ര- വയലാർ സമരം നടന്ന വർഷം
Answer - 1946

17. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer -  പുന്നപ്ര- വയലാർ

18. ‘കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം
Answer -  കുട്ടനാട്

19. ‘കേരളത്തിന്റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം
Answer -  കുട്ടനാട്

20. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം
Answer - കുട്ടനാട്

21. ‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്
Answer -  കുട്ടനാട്

22. ‘മയൂര സന്ദേശത്തിന്റെ നാട് ' എന്നറിയപ്പെടുന്നത്
Answer -  ഹരിപ്പാട്

23. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം
Answer -  ആലപ്പുഴ

24. ' വയലാർ സ്റ്റാലിൻ ' എന്നറിയപ്പെടുന്നത് ആര് ?
Answer -  സി. കെ. കുമാരപണിക്കർ

25. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല
Answer -  ആലപ്പുഴ

26.ഡാറാസ് മെയിൽ സ്ഥാപകൻ
a. ജെയിംസ് ഡാറ

27. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം ??
Answer -  കാരിച്ചാൽ ചുണ്ടൻ

28. ‘കൺകണ്ട ദൈവം’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം ??
Answer -  കരിമാടിക്കുട്ടൻ

29. പുറക്കാട് യുദ്ധം നടന്നത് എന്ന് ?
Answer -  1746

30. തകഴിയുടെ ചെമ്മീന്‍ എന്ന നോവലിന്റെ പശ്ചാത്തലം ഏതു കടപ്പുറം?
Answer - പുറക്കാട്
Share:

0 comments:

Post a Comment

Suggested Books

Facebook Page