Kerala PSC LDC prelims and mains preparation

Sunday, 28 August 2016

ഇന്ത്യ ചരിത്രം : LDC Questions :Set 25

1. അഷ്ടദിഗ്ഗജങ്ങള്‍ ആരുടെ പണ്ഡിത സദസ്സ് ആയിരുന്നു?

2. രണ്ടാം അലക്സാണ്ടര്‍ എന്നറിയപ്പെട്ട ഇന്‍ഡോ - ഗ്രീക്ക് ഭരണാധികാരി?

3. ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യന്‍ രാജ വംശം?

4. പിതൃഹത്യയിലൂടെ സിംഹാസനം കീഴടക്കിയ ഇന്ത്യയിലെ ആദ്യ ഭരണാധികാരി ?

5. തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ ചക്രവര്‍ത്തി?

6. രാഷ്ട്ര കൂട രാജ വംശത്തിന്റെ തലസ്ഥാനം?

7. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചു കൂട്ടിയ രാജാവ്?

8. ഇന്ത്യയിലെ സാമ്രാജ്യ ശില്‍പികള്‍ എന്നറിയപ്പെടുന്ന രാജവംശം?

9. തിമൂര്‍ ഇന്ത്യ ആക്രമിച്ച വര്‍ഷം?

10. മധുരൈകൊണ്ട ചോളന്‍ എന്നറിയപ്പെട്ടിരുന്ന ചോള രാജാവ്?

11. ശതവാഹന രാജവംശ സ്ഥാപകന്‍ ആരാണ്?

12. ഹര്‍ഷവർദ്ധനന്റെ രാജ്യ തലസ്ഥാനം?

13. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച രാജാവ് ആരാണ്.?

14. ചന്ദ്ര ഗുപ്തമൗര്യന്റെ സദസ് സന്ദര്‍ശിച്ച ഗ്രീക്ക് അംബാസിഡര്‍?

15. AD 1025 ഇല്‍ സോമനാഥ ക്ഷേത്രം ആക്രമിച്ച തുര്‍ക്കി ഭരണാധികാരി?

16. ഫത്തേപ്പൂര്‍ സിക്രി സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?

17. ജസിയ എന്ന നികുതി നിര്‍ത്തലാക്കിയ മുഗള്‍ചക്രവര്‍ത്തി ആരാണ്?

18. കപ്പലിന്‍റെ ചിഹ്നം നാണയത്തില്‍ ആദ്യമായി കൊത്തിവെച്ച രാജവംശം?

19. കാശ്മീരില്‍ ഷാലിമാര്‍ പൂന്തോട്ടം പണികഴിപ്പിച്ചത് ആരാണ്?

20. ഹര്‍ഷനെ പരാജയപ്പെടുത്തിയ ചാലൂക്യ രാജാവ്:

Share:

Saturday, 27 August 2016

LDC model Questions Malayalam : Set 24

Questions Asked in 'Kuttikalodano kali' programme in mazhavil manorama, August 2016

 1. ഹെപ്പറ്റൈറ്റിസ് എന്ന രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുനത്?

2. സിന്ധി ഭാഷയില്‍ 'മരിച്ചവരുടെ കുന്ന്‍' എന്നര്‍ത്ഥം വരുന്ന പുരാതന സ്ഥലത്തിന്റെ പേര് ഏത്?

3. ഗ്രീക്ക് പുരാണത്തില്‍ സ്വന്തം ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പക്ഷി ഏത്?

4. മലാല യൂസഫ്സായിക്കൊപ്പം നോബല്‍ സമ്മാനം പങ്കു വെച്ച ഭാരതീയന്‍ ആര്?

5. കേരളത്തില്‍ ഉദ്ഭവിച്ച് കര്‍ണാടകയിലേക്ക് ഒഴുകന്ന നദി ഏത്?

6. 'Like Cures Like' എന്നത് ഏത് ചികിത്സ രീതിയുടെ സിദ്ധാന്തമാണ്‌?

7. യെര്‍ലങ്ങ് സാങ്ങ്‌പോ (Yarlung Tsangpo) എന്ന് ടിബറ്റുകാര്‍ വിളിക്കുന്ന നദി ഏത്?

8. സൂര്യപ്രകാശം വഴി മനുഷ്യ ശരീരത്തിലേക്ക് ആകിരണം ചെയ്യപ്പെടുന്ന വിറ്റാമിന്‍

9. അഹമ്മദാബാദിലെ 'ദര്‍പ്പണ' എന്ന നൃത്ത പഠന കേന്ദ്രം ആരംഭിക്കുന്നതില്‍ പങ്ക് വഹിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞൻ?

10. 2003 മുതല്‍ 2011 വരെ കാലിഫോര്‍ണിയയുടെ ഗവര്‍ണര്‍ ആയിരുന്ന ഹോളിവുഡ് സുപ്പര്‍ താരം ?

Share:

Kerala PSC model Questions Set 23: Assistant Salesman Solved Questions

GK Questions asked in KPSC Asst Salesman 2016: Set 2
1.മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ചലച്ചിത്ര താരം കല്പന നേടിയത് ഏത് സിനിമക്കാണ്?


2. 1857 ലെ കലാപത്തില്‍ ലക്നൗവില്‍ നിന്ന്‍ നേതൃത്വം നല്‍കിയത് ആരായിരുന്നു ?


3. ലോക പ്രശസ്തമായ കരകൗശലമേള നടക്കുന്ന സൂരജ്കുണ്ഡ് ഏത് സംസ്ഥാനത്താണ്?


4. ആരുടെ ചരമദിനമാണ്‌ ഇന്ത്യയില്‍ 'മഹാപരിനിര്‍വാണ ദിവസം' ആയി ആചരിക്കുന്നത്?


5.കേരളത്തില്‍ എല്ലാ വീടുകളിലും വൈദ്യുതി കണക്ഷന്‍ നല്‍കിയ ആദ്യ ഗ്രാമ പഞ്ചായത്ത്‌?


6.കേരളത്തില്‍ കുടംബശ്രീ പ്രസ്ഥാനം ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന്‍?


7. 2011 സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ കൂടുതല്‍ ഉള്ള കേന്ദ്ര ഭരണപ്രദേശം?


8.2015ലെ മികച്ച ഫുട്ബോള്‍ കളിക്കാരനുള്ള ഫിഫ ബാലണ്‍ദ്വോര്‍ പുരസ്കാരം നേടിയ കളിക്കാരന്‍?


9. പാക് തീവ്രവാദികള്‍ സൈനിക ആക്രമണം നടത്തിയ പത്താന്‍കോട്ട് സൈനികത്താവളം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?


10. 2016 ലെ ഇന്റര്‍നെറ്റ്‌ സുരക്ഷ ദിനമായി ആചരിക്കുന്നത് എന്നാണ്?


11. 'രൂപാന്തര്‍' എന്ന സാമൂഹ്യ സംഘടനയുമായി ബന്ധപെട്ട വ്യക്തി:


12. യൂറോപ്യൻ ക്ലബ് ഫുട്ബാള്‍ ലീഗില്‍ ഏത് ടീമുകള്‍ തമ്മിലുള്ള മത്സരമാണ് 'എല്‍-ക്ലാസിക്കോ' എന്നറിയപ്പെടുന്നത്?


13. കേരളത്തിലെ പ്രശസ്തമായ ഇന്‍ലാന്റ് മാസിക 'ഇന്ന്' - പത്രാധിപര്‍?


14. പ്രകൃതിക്ഷോഭം നടന്ന നേപ്പാളില്‍ ഇന്ത്യന്‍ ആര്‍മി നടത്തിയ രക്ഷാപ്രവര്‍ത്തനം ഏത് പേരില്‍ അറിയപ്പെടുന്നു?


15. SLINEX 2015 പേരില്‍ ഏത് രാജ്യവുമായാണ് ഇന്ത്യ സംയുക്ത നാവികാഭ്യാസ പ്രകടനം നടത്തിയത്?


16. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം 2015ല്‍ നേടിയ വ്യക്തി :


17. ഇന്ത്യന്‍ സ്വാതന്ത്യ ലബ്ധിയുടെ 50-മത് വാര്‍ഷികത്തില്‍ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി?


18. ഏത് സാമൂഹ്യപരിഷ്കര്‍ത്താവാണ് 'ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയുമായി' ബന്ധപ്പെട്ടത്?


19. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് പാസ്സ് ബുക്ക്‌ പുറത്തിറക്കിയ ബാങ്ക്?


20. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ സമ്പൂര്‍ണ കാലാവസ്ഥ പഠന ഉപഗ്രഹം?


Share:

Kerala PSC : Model Questions: Set 22

Questions asked on August 2016: Assistant Salesman Exam
1.കേരള ഗവണ്‍മെന്റിന്റെ ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് പ്രോജക്ടിന്റെ നോഡല്‍ ഏജന്‍സി ?

2.ഏത് രാജ്യത്തെ കറന്‍സിയാണ് നാക്ഫ (NAKFA)?

3.വ്യാഴ ഗ്രഹത്തെക്കുറിച്ച് പഠിക്കാന്‍ NASA അയച്ച പേടകത്തിന്റെ പേര് ?

4.Project Tango(പ്രോജക്ട് ടാങ്കോ ) എത് കമ്പനിയുമായി ബന്ധപ്പെട്ടതാണ് ?


5.ഇന്ത്യന്‍ യുണിയനില്‍ ചേര്‍ന്ന ആദ്യ നാട്ടു രാജ്യം?


6.പി കെ കാളന്‍ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?


7. അലമാട്ടി ഡാം എത് നദിയില്‍ സ്ഥിതി ചെയ്യുന്നു

8.'INS സര്‍ദാര്‍ പട്ടേല്‍' നാവിക താവളം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?


9. 'സാധുജന ദൂതന്‍' മാസികയുമായി ബന്ധപ്പെട്ട സാമുഹ്യപരിഷ് കര്‍ത്താവ്?

10. ദേശീയ വനിതാ കമ്മീഷന്റെ ആദ്യ ചെയര്‍ പേര്‍സണ്‍?


11.ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി കേസ് ?

12. 2015 ജൂലൈ 1ന് പ്രധാന മന്തി നരേന്ദ്ര മോഡി അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ?

13. സിക്കിം - ടിബറ്റ്‌ ഇവയെ ബന്ധിപ്പിക്കുന്ന ചുരം?

14. ജെ സി ഡാനിയലിന്റെ ജീവിത കഥ അടിസ്ഥാനമാക്കി 'സെല്ലുലോയ്ഡ്' എന്ന സിനിമയുടെ സംവിധായകന്‍ ?

15. 2015ലെ ഓടക്കുഴല്‍ പുരസ്കാര ജേതാവ് ആര്?

16. 2016ല്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് 35% വനിതാ സംവരണം പ്രഖ്യാപിച്ച സംസ്ഥാനം?

17. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്?

18. ഇന്ത്യയില്‍ IT ആക്ട് നിലവില്‍ വന്നത് എന്നാണ്?

19. ആറാട്ടുപുഴ വേലായുധപ്പണിക്കരുമായി ബന്ധപ്പെട്ട സമരം?

20. 2015ലെ ജ്ഞാനപീഠം നേടിയ രഘുവീര്‍ ചൌധരി എത് ഭാഷയിലെ എഴുത്തുകാരനാണ്‌?

Share:

Thursday, 25 August 2016

Medieval India: History Questions in Malayalam-21

1) പാണ്ഡ്യ രാജ വംശത്തിന്റെ തലസ്ഥാനം?
 മധുര

 2) ഹര്യങ്ക വംശ സ്ഥാപകന്‍ ആരാണ്?
 ബിംബിസാരന്‍

 3) മൌര്യ രാജ വംശത്തിലെ അവസാനത്തെ രാജാവ് ആരായിരുന്നു? ബ്രഹദ്രഥന്‍

 4) തുഗ്ലക്ക് രാജ വംശം സ്ഥാപിതമായ വര്ഷം?
 AD 1320

 5) സുംഗ രാജ വംശ സ്ഥാപകന്‍ ആരാണ്?
 പുഷ്യമിത്രന്‍

 6) ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വര്ഷം?
 AD 1526

 7) മുദ്രാ രാക്ഷസം എഴുതിയത് ആരാണ്?
 വിശാഖദത്തന്‍

 8) പല്ലവ രാജ വംശത്തിന്റെ തലസ്ഥാനം?
 കാഞ്ചീപുരം

 9) ദിന്‍ ഇലാഹി എന്ന മതം സ്ഥാപിച്ച ഇന്ത്യന്‍ ഭരണാധികാരി ആരാണ് ?
അക്ബര്‍

 10) ശ്രീബുദ്ധന് വേണു വനം ദാനമായി നല്‍കിയ രാജാവ്?
 ബിംബിസാരന്‍

 11) ദൗർഭാഗ്യവനായ മുഗള്‍ ഭരണാധികാരി എന്നറിയപ്പെട്ടത് ആരാണ്?
 ഹുമയൂണ്‍

 12) ചെങ്കിസ്ഖാന്‍ ഇന്ത്യന്‍ ആക്രമിച്ച വര്ഷം?
 AD 1221

 13) ചോള രാജ വംശത്തിന്റെ തലസ്ഥാനം? തഞ്ചാവൂർ 14) ചോളന്മാരുടെ രാജകീയ മുദ്ര ?
 കടുവ

 15) 'ഹൈന്ദവ ധര്‍മ്മോദ്ധാരക' എന്ന പേര് സ്വീകരിച്ച ഇന്ത്യന്‍ ഭരണാധികാരി ?
 ശിവജി

 16) നാണയ നിര്‍മ്മിതികളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത്‌ ആരാണ്?
മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക്

17) തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം?
 AD 1565

 18) മൗര്യ സാമ്രാജ്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ജൈന കൃതി?
 പരിശിഷ്ട പര്‍വാന

 19) ചാലൂക്യ രാജ വംശത്തിന്റെ തലസ്ഥാനം?
 വാതാപി

 20) കണ്വ വംശ സ്ഥാപകന്‍ ആരാണ്?
 വാസുദേവ
Share:

Tuesday, 16 August 2016

ഒളിമ്പിക്സ്: Kerala PSC Model Questions:Set 20



1.രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ആസ്ഥാനം എവിടെ?

2.പ്രാചീന ഒളിംമ്പിക്സിന്റെ രേഖപ്പെടുത്തപ്പെട്ട ആദ്യ മേള നടന്ന വർഷം ഏത്?


3.ആധുനിക ഒളിംമ്പിക്സിന്റെ പ്രഥമ മേള നടന്ന വേദി ഏത്?


4.പ്രഥമ ഒളിംമ്പിക്സൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം എത്ര?


5.പ്രഥമ ഒളിംമ്പിക്സൽ ആകെ നടന്ന മത്സരങ്ങൾ എത്ര?


7.പ്രഥമ ഒളിംമ്പിക്സ് മേളയിൽ കൂടുതൽ മെഡലുകൾ നേടിയ രാജ്യം ഏത്?


8.ഒളിംമ്പിക്സിൽ ഏറ്റവുമധികം മെഡലുകൾ സ്വന്തമാക്കിയ രാജ്യം:


9.ഒളിംമ്പിക്സ് ആതിഥേയരായ ആദ്യ ഏഷ്യൻ നഗരം ഏത്?


10.ഒളിംമ്പിക്സ് ഇതുവരെ അരങ്ങേറാത്ത ഭൂഖണ്ഡം ഏത്?


11.ദക്ഷിണാർദ്ധത്തിൽ നടന്ന ആദ്യ ഒളിംമ്പിക്സ് മേള ഏത്?


12.ഏറ്റവും ഉയരത്തിൽ നടന്ന ഒളിംമ്പിക്സ് മേള?


13.വനിതകൾ പങ്കെടുത്ത ആദ്യ ഒളിംമ്പിക്സ്?


14.ഒളിംമ്പിക്സ് ഉദ്ഘാടന മാർച്ച് പാസ്റ്റിൽ ആദ്യമെത്തുന്ന രാജ്യം?


15.ആധുനിക ഒളിംമ്പിക്സിന്റെ പിതാവ് ആര്?


16.ഒളിംമ്പിക്സിന്റെ ഔദ്യോഗിക ചിഹ്നത്തിലെ നീല വളയം ഏത് ഭൂഖണ്ഡത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്?


17.ഒളിംമ്പിക്സ് പതാക രൂപകൽപന ചെയ്തത് ആര് ?


18.ഒളിംമ്പിക്സിന്റെ ഔദ്യോഗിക ചിഹ്നത്തിലെ ചുവപ്പ് വളയം ഏത് ഭൂഖണ്ഡത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് ?


19.ഔദ്യോഗിക ഒളിംമ്പിക്സ് ഗാനത്തിന് ഈണം പകർന്നത് ആര്?


20.ഒളിമ്പിക്സില്‍ ഏറ്റവും കൂടതല്‍ മെഡലുകള്‍ നേടിയ താരം ?


Share:

Monday, 15 August 2016

ജ്യോതിശാസ്ത്രം: Kerala PSC Questions Set 19

Solar System model Questions
1.'സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ?


2. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം?


3.വാൽനക്ഷത്രങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ആദ്യമായി ആരംഭിച്ചത് ആരാണ് ?


4.ഏറ്റവും വലിയ കുള്ളൻ ഗ്രഹം?


5. ഫലക ചലനങ്ങൾ നിലനിൽക്കുന്ന ഏക ഗ്രഹം?


7.യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയ വർഷം ?


8. രാത്രികാലങ്ങളിൽ ഏറ്റവും പ്രകാശമാനമായി കാണപ്പെടുന്ന നക്ഷത്രം?


9. ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്ര ഗണം?


10.ആകാശ പിതാവ് എന്നറിയപ്പെടുന്ന ഗ്രഹം?


11.ഇന്ത്യയുടെ ആദ്യ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ പേര്?


12.നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം?


13..ഇന്ത്യയുടെ 'കേപ്പ് കെന്നടി' എന്നറിയപ്പെടുന്നത്?


14. പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് ആദ്യമായി അവകാശപ്പെട്ടത് ആരാണ്?


15.ഭൗമ ഗ്രഹങ്ങളിൽ ഏറ്റവും വലുപ്പം കൂടിയ ഗ്രഹം ?


16.സൗരയൂഥത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ 'ഒളിമ്പസ് മോൺസ്' ഏത് ഗ്രഹത്തിലാണ്?


17.സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം?


18.കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം?


19.പ്രശാന്തിയുടെ സമുദ്രം എവിടെയാണ്?


20. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം?


Share:

Sunday, 14 August 2016

വിഭക്തി: Malayalam Grammar for Kerala PSC

വിഭക്തി
വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു.


മലയാളത്തിലുള്ള ഏഴു വിഭക്തികൾ താഴെപ്പറയുന്നു.

നിർദ്ദേശിക (Nominative)
കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.

 ഉദാ:- രാമൻ, സീത

പ്രതിഗ്രാഹിക (Accusative)
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.

 ഉദാ:-  രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.
കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല.
 ഉദാ:- അവൻ മരം വെട്ടിവീഴ്ത്തി

സംയോജിക ( Conjuctive)
നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.

 ഉദാ:-  രാമനോട്, കൃഷ്ണനോട്, രാധയോട്

ഉദ്ദേശിക (Dative)
നാമത്തിന്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്.

 ഉദാ:-  രാമന്, രാധക്ക്

പ്രയോജിക (Instrumental)
നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.

 ഉദാ:- രാമനാൽ, രാധയാൽ

സംബന്ധിക (Genitive / Possessive)
നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.

 ഉദാ:- രാമന്റെ, രാധയുടെ

ആധാരിക (Locative)
നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.

 ഉദാ:- രാമനിൽ, രാമങ്കൽ, രാധയിൽ

സംബോധിക
സംബോധിക അഥവ സംബോധനാവിഭക്തി(Vocativecase)എന്നൊരു വിഭക്തികൂടി വൈയാകരണർ പരിഗണിക്കാറുണ്ട്. എന്നാൽ അതിനെ നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നതിനാൽ വിഭക്തികളുടെ എണ്ണം ഏഴായിത്തന്നെ നിൽക്കുന്നു.
  ഉദാഹരണങ്ങൾ:
നിർദ്ദേശികസംബോധിക
അമ്മഅമ്മേ!
അച്ഛൻഅച്ഛാ!
രാമൻരാമാ!
സീതസീതേ!
കുമാരികുമാരീ!
മകൻമകനേ!

മിശ്രവിഭക്തി
നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാൻ മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന്‌ പറയുന്നു. സംസ്കൃതത്തിലെ പഞ്ചമീവിഭക്തി മലയാളത്തിൽ മിശ്രവിഭക്തിയായാണ്‌ നിർമ്മിക്കുന്നത്.

 ഉദാ: മരത്തിൽനിന്ന്

===Source:Wikipedia===
Share:

കാരകം: Malayalam Grammar Notes for LDC


വാക്യത്തിൽ ക്രിയയ്ക്കും അതിനോട് ചേർന്നുവരുന്ന നാമങ്ങൾക്കും തമ്മിലുള്ള അർത്ഥപരമായ ബന്ധത്തെയാണ് കാരകം എന്ന് വിളിക്കുന്നത്.

വാക്യഘടനാപരമായി, ക്രിയയുടെ ആകാംക്ഷയെ പൂരിപ്പിക്കുന്ന നാമപദങ്ങളോ പദസംഘാതങ്ങളോ ആണ് കാരകം എന്ന് പറയാം.

‘രാമൻ രാവണനെ കൊന്നു‘ എന്ന വാക്യത്തിൽ ക്രിയ ചെയ്യുന്നയാളായതിനാൽ രാമൻ കർതൃകാരകവും ക്രിയയ്ക്ക് വിധേയമാകുന്നതിനാൽ രാവണൻ കർമ്മകാരകവുമാണ്. 'നാമവും ക്രിയയും തമ്മിലുള്ള യോജന കാരകം' എന്ന് കേരളപാണിനി കാരകത്തെ നിർവ്വചിച്ചിരിക്കുന്നു.

വിവിധ കാരകങ്ങൾ

കർത്താവ്: ക്രിയ നിർവ്വഹിക്കുന്നത് ആരാണോ (എന്താണോ) അത്.(കർത്തൃകാരകം)
  ഉദാ: പക്ഷി ചിലച്ചു.

കർമ്മം: ക്രിയയുടെ ഫലം എന്തിനെ അല്ലെങ്കിൽ ആരെ ആശ്രയിക്കുന്നുവോ അത്.(കർമ്മകാരകം)
  ഉദാ: പശുവിനെ അടിച്ചു.

സാക്ഷി: കർത്താവ് ക്രിയാനിർവ്വഹണത്തിന് അഭിമുഖീകരിക്കുന്നത് ആരോടോ (എന്തിനോടോ) അത്.(സാക്ഷികാരകം)
  ഉദാ: കൃഷ്ണനോട് പറഞ്ഞു.

സ്വാമി: കർമ്മത്തെ അനുഭവിക്കുന്നത് ആരോ (എന്തോ) അത്.(സ്വാമികാരകം)
   ഉദാ: കുഞ്ഞിന് കൊടുത്തു.

കരണം: ക്രിയ നിർവ്വഹിക്കുന്നതിന് കർത്താവിന്റെ ഉപകരണം.(കരണകാരകം)
  ഉദാ: വടികൊണ്ട് അടിച്ചു.

ഹേതു: ക്രിയയുടെ കാരണം.(കാരണകാരകം)
  ഉദാ: മഴയാൽ നനഞ്ഞു.

അധികരണം: ക്രിയയ്ക്ക് ആധാരമായിനിൽക്കുന്നത് എന്തോ അത്.(അധികരണകാരകം)

  ഉദാ: നിലത്ത് വീണു.

==Source: Wikipedia ==
Share:

സന്ധി: Malayalam Grammar Notes and Examples



‍വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെയാണ്‌ വ്യാകരണത്തിൽ സന്ധി എന്നുവിളിക്കുന്നത്.

വർഗ്ഗീകരണം

സന്ധിയിലെ മാറ്റം

ലോപസന്ധി
സന്ധിക്കുന്ന വർണ്ണങ്ങളിലൊന്ന് ലോപിക്കുന്നതാണ്‌ ലോപസന്ധി.
 ഉദാ:-
  കൊടുത്തു + ഇല്ല = കൊടുത്തില്ല.
  വരിക + എടോ = വരികെടോ

മലയാളത്തിൽ പൂർവ്വപദാന്തത്തിലെ സംവൃതോകാരം മറ്റൊരു സ്വരത്തിനുമുൻപ് സാർവത്രികമായി ലോപിക്കുന്നു.
 ഉദാ:-
  തണുപ്പു് + ഉണ്ട് = തണുപ്പുണ്ട്
  കാറ്റു് + അടിക്കുന്നു =കാറ്റടിക്കുന്നു

ആഗമസന്ധി

 സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ്‌ ആഗമസന്ധി. ആഗമിക്കുന്ന വർണ്ണത്തെയോ വർണ്ണസമൂഹത്തെയോ സന്ധായകവർണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു.

സ്വരങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന വിവൃത്തി(hiatus) പരിഹരിക്കാൻ പല ഭാഷകളിലും യ, വ തുടങ്ങിയ ഉപസ്വരങ്ങൾ ആഗമിക്കുന്നു. സന്ധിക്കുന്ന സ്വരങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചാണ്‌ യകാരവകാരാദികൾ ആഗമിക്കുന്നത്.
 ഉദാ:-
  തിരു + അനന്തപുരം = തിരുവനന്തപുരം
  പന + ഓല = പനയോല

മറ്റു വർണങ്ങളും സ്വരസംയോഗത്തിൽ ആഗമിക്കാറുണ്ട്.
 ഉദാ:-
  കാട്ടി + ഏൻ =കാട്ടിനേൻ

മലയാളത്തിൽ ചില പദച്ചേർച്ചയിൽ വിവൃത്തിപരിഹാരം, ഉച്ചാരണസൗകര്യം ഇവ ഉദ്ദേശിച്ച് ഒര്‌, അൻ തുടങ്ങിയ ഇടനിലകൾ ചേർക്കാറുണ്ട്.

  പോയ + ആന > പോയ + ഒര്‌ + ആന = പോയൊരാന
  വക്കീൽ + മാർ > വക്കീൽ +അൻ+ മാര് ‍= വക്കീലന്മാർ

ദ്വിത്വസന്ധി

രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ്‌ ദ്വിത്വസന്ധി.
 ഉദാ:-
  നിൻ + എ = നിന്നെ
  പച്ച + കല്ല്= പച്ചക്കല്ല്

പുതിയ ഒരു വർണ്ണം ആഗമിക്കുകയാണെന്നതിനാൽ ഇതും ആഗമസന്ധിതന്നെ. പക്ഷേ, ദ്വിത്വം സംഭവിക്കുന്നത് വ്യഞ്ജനങ്ങളിലാണ്‌. മലയാളത്തിൽ സന്ധിയിലെ ഇരട്ടിപ്പിന്‌‌ വ്യാകരണപരമായ അർത്ഥമുണ്ട്. മേല്പ്പറഞ്ഞ ഉദാഹരണത്തിൽ കല്ല് എന്ന പദത്തെ പച്ച എന്ന പദം വിശേഷിപ്പിക്കുന്നതിനാലാണ്‌ പദാദികകാരം ഇരട്ടിച്ചത്. ദ്വന്ദസമാസം വിശേഷണവിശേഷ്യങ്ങൾ ചേർന്ന് സമാസിക്കുന്നതല്ലായ്കയാൽ അതിൽ ദ്വിത്വം വരികയില്ല. (ഉദാ: കൈകാൽ, ആനകുതിരകൾ, രാമകൃഷ്ണന്മാർ)

ആദേശസന്ധി

സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നിന്‌ സവർണ്ണനം വഴി മറ്റൊരു വർണ്ണം പകരംവരുന്നതാണ് ആദേശസന്ധി‌.
 ഉദാ:-
  അവൻ + ഓടി = അവനോടി (/ൻ/ > /ന/)
  വിൺ + തലം = വിണ്ടലം (/ത/ > /ട/)
  നെൽ + മണി = നെന്മണി (/ല/ > /ന/)

===Source: Wikipedia===
Share:

Saturday, 13 August 2016

നാമം : Malayalam Grammar for Kerala LDC Exams

📚📚📚....നാമം...📚📚📚

 ദ്രവ്യത്തിന്റെയോ ക്രിയയുടെയോ ഗുണത്തിന്റെയോ പേരായ ശബ്ദത്തെ നാമം എന്ന് പറയുന്നു.

 നാമങ്ങൾ നാലുവിധമാണുള്ളത്
 1. ദ്രവ്യനാമം
 2. ഗുണനാമം
 3. ക്രിയാനാമം
 4. സര്‍വ്വനാമം

 1.ദ്രവ്യനാമം
 ദ്രവ്യങ്ങളുടെ (വസ്തുക്കളൂടെ) പേരായ ശബ്ദത്തിന് ദ്രവ്യനാമം എന്നു പറയുന്നു.

  ഉദാ:- മല, കൃഷ്ണൻ, രാജു.

 ദ്രവ്യനാമത്തിന്റെ പിരിവുകൾ

 🔸സംഞ്ജാനാമം
 ഒരു പ്രത്യേക വ്യക്തിയേയോ ഒരു പ്രത്യേക വസ്തുവിന്റെയോ നാമമാണ് ഇത്.

  ഉദാ:- രാമൻ, കൃഷ്ണൻ, രാധ, രാജു, ഭാരതപ്പുഴ, ആനമുടി, പമ്പ.

 🔸സാമാന്യനാമം
 ഒരേയിനത്തിൽപ്പെട്ട വസ്തുക്കൾക്കോ വ്യക്തികൾക്കോ പൊതുവായിപ്പറയുന്ന പേരാണ് സാമാന്യ നാമം.
 ഉദാ:- പുഴ, നദി, മൃഗം, മനുഷ്യൻ.

 🔸മേയനാമം
 ഒരു വ്യക്തിയായോ ജാതിയായോ സമൂഹമായോ തരം തിരിക്കാനാവാത്തതാണ് മേയനാമം.
 ഉദാ:-വെയിൽ, മഴ, ഇരുട്ട്.

 🔸സമൂഹനാമം.
 ഒരു കൂട്ടത്തെക്കുറിക്കുന്ന നാമമാണ് സമൂഹനാമം എന്ന് പറയുന്നത്. ഉദാ. പറ്റം, ഗണം തുടങ്ങിയവ. 2. ഗുണനാമം നിറത്തേയോ തരത്തേയോ സ്വഭാവത്തേയോ കുറിക്കുന്ന നാമമാണ് ഗുണനാമം എന്ന് പറയുന്നത്.

 ഉദാ:- വെളുപ്പ്, കറുപ്പ്, മിടുക്കൻ, സുന്ദരി തുടങ്ങിയവ.

 3.ക്രിയാനാമം
 ഒരു ക്രിയയിൽ നിന്നും ഉണ്ടാകുന്ന നാമമാണ് ക്രിയാനാമം. അഥവാ ക്രിയയുടെ പേരിനെയാണ് ക്രിയാനാമം എന്ന് പറയുന്നത്.

 ഉദാ:- ഓട്ടം, ചാട്ടം, ചിരി, കരച്ചിൽ, നടത്തം തുടങ്ങിയവ

 4. സര്‍വ്വനാമം 

 സർവ്വ നാമത്തിനു പലവിഭാഗങ്ങൾ ഉണ്ട്.അവ താഴെക്കൊടുക്കുന്നു.

ഉത്തമപുരുഷസർവ്വനാമം (First Person) പറയുന്ന ആളിനു പകരം നിൽക്കുന്ന ശബ്ദത്തെ ഉത്തമപുരുഷസർവ്വനാമം എന്നു പറയുന്നു.

  ഉദാ:- ഞാൻ, നമ്മൾ, തൻ, എൻ

 🔹മദ്ധ്യമപുരുഷസർവ്വനാമം (Second Person)
 കേൾക്കുന്ന ആളിനു പകരം നിൽക്കുന്ന ശബ്ദം

  ഉദാ:- നീ , നിങ്ങൾ, താൻ.

 🔹പ്രഥമപുരുഷസർവ്വനാമം (Third Person)
ആരെപ്പറ്റിപ്പറയുന്നുവോ അവർക്കു പകരം നിൽക്കുന്നു. ഉത്തമ , മദ്ധ്യമപുരുഷസർവ്വനാമങ്ങളൊഴികെ മറ്റെല്ലാം ഇതിൽപ്പെടുന്നു.

  ഉദാ:- അവർ, അവൾ, അവർ


 ====== Source: Wikipedia ========
Share:

Facebook Page