വാഗ്ഭടാനന്ദൻ
1. ജനനം 1885 ഏപ്രില്‍ 27 ന് കണ്ണൂർ ജില്ലയിലെ തലശ്ശേരി കോട്ടയത്ത് പാട്യത്ത് വയലേരി തറവാട്ടിൽ.
2. ജാതി വ്യവസ്ഥയ്ക്കും വിഗ്രഹാരാധനയ്ക്കും എതിരെ ആഞ്ഞടിച്ചു.
3. യഥാർത്ഥ പേര് കുഞ്ഞിക്കണ്ണൻ എന്നാണ്.
4. അച്ഛൻ കോരൻ ഗുരുക്കൾ .
5. അമ്മ ചിരുതേവി .
6. 1906-ൽ തത്ത്വ പ്രകാശിക എന്ന പേരിൽ ഒരു വിദ്യാലയം ആരംഭിച്ചു.
7. ഈ വിദ്യാലയത്തിലൂടെ സംസ്കൃത പ്രചാരണമാണ് ലക്ഷ്യമിട്ടത്.
8. 1910-ൽ ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗിയെ കണ്ടുമുട്ടി. ആദ്ദേഹമാണ് വാഗ്ഭടാനന്ദൻഎന്ന പേര് നല്കിയത്.
9. 1911-ൽ കല്ലായിയിൽ രാജയോഗനന്ദ കൗമുദി യോഗശാല തുടങ്ങി.
10. 1917-ൽ ആത്മവിദ്യാസംഘം രൂപീകരിച്ചു.
11. 1921-ൽ വാഗ് ദേവിയെ വിവാഹം കഴിച്ചു.
12. 1924-ൽ ആത്മവിദ്യ എന്ന കൃതി പ്രസ്സിദ്ധീകരിച്ചു.
13. 1929-ൽ ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രമായ ആത്മവിദ്യാ കാഹളം ആരംഭിച്ചു.
14. സി.പി.രാമനായിരുന്നു ആത്മവിദ്യാ കാഹളത്തിന്റെ പത്രാധിപർ.
15. 1932-ൽ ഗുരുവായൂർ സത്യഗ്രഹികളെ അഭിസംബോധന ചെയ്തു.
16. 1932-ൽ കമ്മ്യുണൽ അവാർഡിനെതിരെ ഗാന്ധിജി ജയിലിൽ മരണം വരെ ഉപവാസം പ്രഖ്യാപിച്ചപ്പോൾ 'ഗാന്ധിജിയുടെ ആത്മാവിനെ രക്ഷിക്കുക' എന്ന മുഖപ്രസംഗം എഴുതി.
17. Awake, pray to the lord of the universe aries nowitself and oppose injustice' എന്നതായിരുന്നു അഭിനവ കേരളത്തിന്റെ ആപ്തവാക്യം.
18. അദ്വൈത ചിന്താധാരയുടെ ഒരു ശക്തനായ വക്താവ് ആയിരുന്നു.
19. എം.കെ.ഗുരുക്കളും പറമ്പത്ത് രൈരുനായരുമായിരുന്നു ഗുരുക്കന്മാർ.
20. രാജാറാം മോഹൻ റോയിയെയാണ് പരിഷ്കരണരംഗത്ത് അദേഹം മാതൃകയാക്കിയത്.
21. ശിവയോഗി വിലാസം എന്ന പ്രസ്സിദ്ധീകരണവും ഇദ്ദേഹത്തിന്റെതാണ് .
22. 1939 ഒക്ടോബർ 29 ന് അന്തരിച്ചു.
പ്രസിദ്ധവരികൾ
“ ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ ”
“ നാലണ സൂക്ഷിക്കുന്നവൻ വേറൊരാളെ പട്ടിണിക്കിടുന്നു അനവധി പണം സൂക്ഷിക്കുന്നവൻ അനവധി ജനങ്ങളെ പട്ടിണിക്കിടുന്നു. ”
“ ഏവരുംബതഹരിക്കുമക്കളാണാവഴിക്ക് സഹജങ്ങൾ സർവരും."
കൃതികൾ
1. ആത്മവിദ്യ
2. ആത്മവിദ്യാലേയമാല
3. ആധ്യാത്മയുഗം
4. പ്രാർത്ഥനാഞ്ജലി
5. ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും
6. ഈശ്വരവിചാരം
7. മാനസചാപല്യം
8. മംഗളശ്ലോകങ്ങൾ
9. സ്വതന്ത്രചിന്താമണി
0 comments:
Post a Comment