Kerala PSC LDC prelims and mains preparation

Tuesday, 10 August 2021

കേരളത്തിലെ സാമൂഹിക ക്ഷേമ പദ്ധതികൾ Part 3

നിർഭയ പദ്ധതി : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പദ്ധതി.
പ്രതിരോധം, സംരക്ഷണം, നിയമനടത്തിപ്പ്,  പുനരധിവാസവും ഏകീകരണവും എന്നിങ്ങനെ നാല് പ്രധാന മേഖലകളിൽ ഇതു വഴി സർക്കാർ ഇടപെടും.

നിർഭയ ഷെൽട്ടർ ഹോം : ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടികളെ സുരക്ഷിതമായി പാർപ്പിക്കാൻ 13 ഷെൽട്ടർ ഹോമുകൾ പ്രവർത്തിച്ചു വരുന്നു.

നിരാമയ ആരോഗ്യ ഇൻഷുറൻസ് : ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധി വൈകല്യം തുടങ്ങിയ രോഗാവസ്ഥയിലുള്ളവർക്ക് ഒരു ലക്ഷം രൂപയുടെ കവറേജ് നൽകുന്ന ഇൻഷുറൻസ് പദ്ധതി.

നിറവ് : വിത്തു മുതൽ വിപണി വരെ കാർഷിക അനുബന്ധ മേഖലകളുടെ സമഗ്ര വികസനത്തിനായി കൃഷി വകുപ്പ് നടപ്പിലാക്കിയ പദ്ധതി.

നൈപുണ്യം : സംസ്ഥാനത്തെ ഹയർ സെക്കണ്ടറി - കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം ഏതെങ്കിലും തൊഴിൽ പരിശീലനം നൽകുന്ന പദ്ധതി.

പാഥേയം : ഒരു നേരം വിശപ്പടക്കാൻ വഴിയില്ലാത്ത അശരണർക്ക് വീട്ടിൽ പൊതിച്ചോറ് എത്തിക്കുന്ന പദ്ധതി.
കുടുംബശ്രീയുമായി സഹകരിച്ച്‌ തിരുവനന്തപുരം ജില്ല പഞ്ചായത്താണ് പദ്ധതി നടപ്പിലാക്കുന്നത്.

പഠനവീട് : സ്‌കൂൾ തലത്തിൽ പഠനം ഉപേക്ഷിക്കുന്ന ആദിവാസി വിദ്യാർത്ഥികൾക്ക് തുടർപഠന സൗകര്യം ഒരുക്കുന്നതിന് സർവ്വ ശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതി.

പുനർജനി : തിരുവനന്തപുരം നഗരത്തിലെ ചേരികളിലെ കുട്ടികൾക്ക് പരിശീലനം നൽകി മികച്ച പൗരന്മാരായി വാർത്തെടുക്കുന്നതിന് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടു മാസത്തെ വേനൽ ക്യാമ്പാണ് പുനർജനി.

പുണ്യം പൂങ്കാവനം : ശബരിമലയുടെ ശുചീകരണവുമായി ബന്ധപ്പെട്ട പദ്ധതി.

പ്രതീക്ഷ : ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്കായി ഗ്രാമ ജില്ല പഞ്ചായത്തുകൾ നടപ്പിലാക്കുന്ന പദ്ധതി.

പ്രതീക്ഷാഭവൻ : ബുദ്ധിവൈകല്യമുള്ള 18 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്കുള്ള സ്ഥാപനം. മലപ്പുറം ജില്ലയിലെ തവനൂരിൽ പ്രവർത്തിക്കുന്നു.

പ്രത്യാശ : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാതാപിതാക്കൾക്ക് പെൺമക്കളുടെ വിവാഹത്തിനായി ധനസഹായം നൽകി വരുന്ന പദ്ധതി. 50000 രൂപയാണ് നൽകി വരുന്ന തുക.

ബാലമുകുളം : സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്‌കൂൾതല ആരോഗ്യ പദ്ധതി.

മന്ദഹാസം: വയോജനങ്ങൾക്ക് കൃത്രിമ ദന്തം നൽകുന്നതിനുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി.

മധുമുക്തി : കുടുംബങ്ങളിൽ ലഹരി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന അസ്വാരസ്യങ്ങളും തകർച്ചകളും ഇല്ലായ്‌മ ചെയ്യുകയാണ് മധുമുക്തി എന്ന പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്.

മഴപ്പൊലിമ : മഴവെള്ളം സംഭരിച്ചുവെച്ച് ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് തദ്ദേശ സ്വയം ഭരണവകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതി പ്രകാരം വീടുകളിലെ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ചെറുപൈപ്പുകൾ ഉപയോഗിച്ച് കിണറുകളിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്.

മഹിളാമന്ദിരം: വിധവകൾ , വിവാഹമോചിതർ, അഗതികളായ സ്ത്രീകൾ എന്നിവർക്ക് താമസ സൗകര്യം ഒരുക്കുന്ന സ്ഥാപനം. ആറു വയസ്സ് വരെയുള്ള കുട്ടികളെ കൂടെ താമസിപ്പിക്കും. ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും മഹിളാമന്ദിരമുണ്ട്.

മാതൃയാനം : പ്രസവത്തിന് ശേഷം മാതാവിനെയും കുഞ്ഞിനെയും വീട്ടിൽ എത്തിക്കുന്ന പദ്ധതി.

മൃതസഞ്ജീവനി : മസ്തിഷ്‌ക മരണം സംഭവിച്ചിട്ടുള്ളവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പദ്ധതി.

മിഠായി : പതിനെട്ട് വയസ്സിന് താഴെയുള്ള പ്രമേഹ രോഗികളായ കുട്ടികൾക്കുള്ള സൗജന്യ ചികിത്സാ പദ്ധതി.

മംഗല്യ : വിധവകൾ, വിവാഹ മോചിതരായുള്ള സ്ത്രീകൾ എന്നിവർക്കുള്ള പുനർവിവാഹ ധനസഹായ പദ്ധതി.

Share:

0 comments:

Post a Comment

Facebook Page