Kerala Govt welfare schemes
കേരളത്തിലെ സാമൂഹിക ക്ഷേമപദ്ധതികൾ Part 2
ഓപ്പറേഷൻ കുബേര : ബ്ലേഡ് പലിശക്കാരുടെ ചൂഷണങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച പദ്ധതി.
ഓപ്പറേഷൻ സുരക്ഷ : അക്രമികളെയും ഭൂമാഫിയകളെയും സാമൂഹ്യവിരുദ്ധരെയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയും അക്രമം നടത്തുന്നവരെയും അമർച്ച ചെയ്ത് സമാധാന ജനജീവിതം ഉറപ്പുവരുത്തുന്നതിനായി ആഭ്യന്തരവകുപ്പിന്റെ പദ്ധതി.
ഓപ്പറേഷൻ സുലൈമാനി : കോഴിക്കോട് ജില്ലാ ഭരണകൂടവും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി നടപ്പാക്കിയ സൗജന്യ ഭക്ഷണ വിതരണ പദ്ധതി.
ഓപ്പറേഷൻ സ്വീപ്പ്: പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നതു തടയാൻ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ആവിഷ്കരിച്ച പദ്ധതി.
കരുത്ത് : പെൺകുട്ടികൾക്ക് ആയോധനകലകളിൽ പരിശീലനം നൽകി അവരിൽ ആത്മധൈര്യവും സുരക്ഷിതത്വബോധവും വർധിപ്പിക്കാനുദ്ദേശിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി.
കാൻസർ സുരക്ഷ : കാൻസർ ബാധിച്ച 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി. ചെലവേറിയ ചികിത്സ വേണ്ടവർക്ക് തുക പരിമിതപ്പെടുത്തിയിട്ടില്ല. 2008 നവംബർ 1ന് ആരംഭിച്ചു.
കാരുണ്യ പദ്ധതി ; കാൻസർ, ഹൃദയരോഗം, വൃക്കരോഗം, ഹീമോഫീലിയ എന്നീ രോഗങ്ങൾ ബാധിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ചികിത്സാ പദ്ധതി. സാമ്പത്തിക സഹായത്തിനുള്ള തുക കണ്ടെത്തുന്നത് "കാരുണ്യ' ലോട്ടറിയിലൂടെയാണ്.
കാരുണ്യ സമ്പാദ്യപദ്ധതി: ഒരുലക്ഷമോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്ന വ്യക്തിക്ക് ഒരു വർഷത്തിനുശേഷം നിക്ഷേപത്തുക തിരിച്ചു നൽകുകയും അതിന്റെ പലിശയും സാമൂഹിക സുരക്ഷാ മിഷൻ ഫണ്ടിൽ നിന്നുള്ള തത്തുല്യ തുകയും ചേർത്ത് ശാരീരികമായും
മാനസികമായും വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള വിഭവസമാഹരണത്തിനുള്ള പദ്ധതി. നിക്ഷേപകന് ഗുണ ഭോക്താവിനെ നിർദ്ദേശിക്കാം.
കുരുവിക്ക് ഒരു കൂട് : നിലനിൽപ്പിനു വൻഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികളെ സംരക്ഷിക്കാൻ തടിക്കൊണ്ടുള്ള കൂടുകൾ നിർമ്മിച്ച് കൊണ്ടു നടപ്പാക്കുന്ന നൂതന പദ്ധതി.
കുടുംബശ്രീ - ട്രാവൽസ് : കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കായി ആരംഭിച്ച ടാക്സി സർവീസ്.
കെയർ ഗിവർ : ഒറ്റയ്ക്ക് താമസിക്കുന്ന 60 വയസ്സുകഴിഞ്ഞവരെ സഹായിക്കാനായി കുടുംബശ്രീ തയ്യാറാക്കിയ പദ്ധതിയാണിത്. കുടുംബശ്രീ പ്രവർത്തകർക്ക് ഇതിനുവേണ്ട പരിശീലനം നൽകുന്നു.
KESRU : എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് സ്വയംതൊഴിൽ ആരംഭിക്കുന്നതിന് സർക്കാർ സബ്സിഡി നൽകുന്ന പദ്ധതിയാണ്,
(KESRU - കേരള സെൽഫ് എംപ്ലോയ്മെന്റ് സ്കീം ഫോർ രജിസ്റ്റേഡ് അൺഎംപ്ലോയ്ഡ്).
കേരഗ്രാമം പദ്ധതി : സംയോജിത വിള പരിപാലന രീതികൾ വഴി തെങ്ങ് സംരക്ഷണം, നാളികേര അഭിവൃദ്ധി എന്നിവ സാധ്യമാക്കുന്നതിന് കൃഷി വകുപ്പ് നടപ്പിലാക്കിയ പദ്ധതി.
ഒകൈത്താങ്ങ് : അനാഥരായ പട്ടികവർഗ്ഗ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി. ഇത്തരം കുട്ടികൾക്ക് പ്രതിമാസം ധനസഹായം അനുവദിക്കുന്നുണ്ട്.
ക്യൂ : യാത്രക്കാർക്ക് വ്യത്തിയുള്ള ശുചിമുറി സൗകര്യം സൗജന്യമായി ഏർപ്പെടുത്തുന്നതിനുളള പദ്ധതി.
ഗ്രീൻ ബെൽറ്റ് : കൊളസ്ട്രോൾ ഇല്ലാതാക്കി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി കുടുംബശി തയ്യാറാക്കുന്ന
ബൗളാണ് 'ഗ്രീൻ ബെൽറ്റ്'. ജൈവകൃഷി രീതിയിൽ ഉത്പാദിപ്പിക്കുന്നവയാണ് മിക്ക പച്ചക്കറികളും.
ഗോത്ര ബന്ധു : ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ ഉന്നമനത്തിനുമായി ആദിവാസി വിഭാഗത്തിന്നഅഭ്യസ്തവിദ്യരായ യുവാക്കളെ പ്രൈമറി സ്കൂളുകളിൽ
മെന്റർമാരായി നിയോഗിക്കുന്ന പദ്ധതി.
ഗോത്രസാരഥി ആദിവാസി ഊരുകളിൽനിന്നു കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള കേരള സർക്കാർ പദ്ധതി.
ഗോത്രജ്യോതി : പട്ടികവർഗ്ഗ യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള കേരള സർക്കാർ പദ്ധതി.
ജനനി - ജന്മരക്ഷ: കേരളത്തിലെ പട്ടികജാതി - പട്ടികവർഗ്ഗക്കാരായ അമ്മമാർക്കും ഗർഭിണികൾക്കും പോഷകാഹാരം നൽകുന്നതിനായുള്ള പദ്ധതി. ഗർഭാവസ്ഥയുടെ മൂന്നാം മാസം മുതൽ കുഞ്ഞിന് ഒരു വയസ്സാകുന്ന വരെയാണ് പദ്ധതി കാലയളവ്.
ജലനിധി : ഗ്രാമീണ ജനതയ്ക്ക് ജലം, ശുചിത്വം എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി.
ജലസമൃദ്ധ കേരളം :ജനപങ്കാളിത്തത്തോടെ ജലസ്രോതസുകളുടെ സംരക്ഷണം നടപ്പാക്കുന്നതിനു പദ്ധതി.
തന്റേടം : കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക്. സ്ത്രീ-പുരുഷ അസമത്വം ഇല്ലാതാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
താലോലം : പതിനെട്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ, നാഡീരോഗങ്ങൾ, സെറിബ്രൽ പാൾസി, ഓട്ടിസം, അസ്ഥിവൈകല്യങ്ങൾ എന്നിവയ്ക്കും എൻഡോസൾഫാൻ രോഗ ബാധിതർക്കും, ഡയാലിസിസ്, ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ ചെലവ് ലഭ്യമാക്കുന്ന പദ്ധതി.
തൂവൽസ്പർശം : സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പദ്ധതി.
ദിശ ഹെൽപ്പ് ലൈൻ : പരീക്ഷക്കാലത്ത് കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദം ഫലപ്രദമായി നേരിടാൻകുട്ടികളെ പ്രാപ്തരാക്കാൻ വേണ്ടി ആരംഭിച്ച പദ്ധതി കൗൺസിലർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ടോൾ ഫ്രീ നമ്പർ 1056.
നവപ്രഭ : പല കാരണങ്ങളാൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി.
0 comments:
Post a Comment