ലൈഫ് : കേരള സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതി. ഭൂരഹിതരായവർക്കും ഭവനരഹിതരായവർക്കും അഞ്ചു വർഷം കൊണ്ട് ഏകദേശം 4.30 ലക്ഷം അടച്ചുറപ്പുള്ള വീട് നിർമ്മിച്ചു നൽകുകയാണ് ലക്ഷ്യം.
വനശ്രീ : വനത്തെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹങ്ങളുടെ കൂട്ടായ്‌മ ഉപയോഗിച്ച് വനവിഭവങ്ങൾ സമാഹരിക്കുകയും വിപണനം ചെയ്യുകയും ലക്ഷ്യമിട്ടുള്ള പദ്ധതി.
ലാഭപ്രഭ : കെ എസ് ഇ ബി ആവിഷ്കരിച്ചു നടപ്പിലാക്കിയ ഊർജ്ജ സംരക്ഷണ പദ്ധതി. ഒരു ഫീഡറിനു കീഴിലെ വൈദ്യുതി ഉപയോഗം 10% കുറച്ചാൽ ആ പ്രദേശത്തെ ലോഡ്ഷെഡിങ്ങിൽ നിന്ന് ഒഴിവാക്കുന്ന പദ്ധതി.
വയോമിത്രം : വയോജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമമാണ് വയോമിത്രം പദ്ധതി. സാമൂഹികനീതി വകുപ്പാണ് നടപ്പിലാക്കുന്നത്.
വയോമധുരം : ബി.പി.എൽ. വിഭാഗക്കാരായ പ്രമേഹരോഗികളായ വയോധികർക്ക് ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്ന സാമൂഹികനീതി വകുപ്പിന്റെ പദ്ധതി.
വെർച്വൽ ലൂപ് പദ്ധതി ; കവലകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ച് ഗതാഗത നിയമലംഘനങ്ങൾ പകർത്താനുള്ള കേരള ഗതാഗത വകുപ്പിന്റെ പദ്ധതി.
വാത്സല്യനിധി : നിർധനരായ പട്ടികജാതി ദമ്പതികൾക്കു ജനിക്കുന്ന പെൺകുട്ടിയുടെ പേരിൽ പട്ടികജാതി ക്ഷേമ വകുപ്പ് 50,000 രൂപ എൽഐസിയിൽ നിക്ഷേപിക്കുന്നു.
18 വയസ്സ് പൂർത്തിയാകുമ്പോൾ വിവാഹം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി പലിശ സഹിതം ഈ തുക ലഭിക്കുന്ന പദ്ധതി.
“വീകാൻ' : സ്കൂൾ കുട്ടികൾക്കിടയിൽ നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി. പ്രവാസി മലയാളി ഫെഡറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലഹരി വർജന മനോഭാവമുണ്ടാക്കുന്ന ന്യൂറോ ആൻഡ് മൈൻഡ് പവർ പരിശീലനമാണ് പരിപാടിയുടെ ലക്ഷ്യം.
വി കെയർ : വ്യക്തി/ സന്നദ്ധസംഘടന/ ഫൗണ്ടേഷൻ പൊതുമേഖല / കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നു വിഭവസമാഹരണം നടത്തി സഹായമർഹിക്കുന്നവർക്കു
നൽകുന്ന പദ്ധതി. സർക്കാർ / തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സാമൂഹിക രാഷ്ട്രീയ സംഘടനകൾ, സന്നദ്ധ സേവകർ എന്നിവയുടെ കൂട്ടായ്മയിലൂടെ സാമൂഹികാധിഷ്ഠിത പരിചരണ സേവന ശൃംഖലയുണ്ടാക്കുകയാണ്
ലക്ഷ്യം.
വിശപ്പുരഹിതനഗരം: ദരിദ്രരായ നഗരവാസികൾക്ക് ഒരുനേരമെങ്കിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി,.
വികലാംഗ സദനം : വികലാംഗരായവരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം. വനിതകൾക്കായി തിരുവനന്തപുരത്തും എറണാകുളത്തും പുരുഷന്മാർക്കായി കോഴിക്കോട്ടും പ്രവർത്തിച്ചു വരുന്നു.
വികലാംഗ തൊഴിൽ പരിശീലനകേന്ദ്രം : 16 വയസ്സിനു മേലുള്ള വികലാംഗർക്ക് ബുക്ക് ബൈൻഡിംഗ്, ടെയ്ലറിംഗ്, എംബ്രോയിഡറി, കമ്പ്യൂട്ടർ എന്നിവയിൽ പരിശീലനം നൽകുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും സ്ഥാപനം പ്രവർത്തിക്കുന്നു.
വിമുക്തി : എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലഹരി, മയക്കുമരുന്ന് വർജന ബോധവത്കരണ പരിപാടി.
വിജയാമ്യതം : സാമ്പത്തികമായി പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുളള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ബിരുദ/പ്രൊഫഷണൽ/ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് ഉയർന്ന മാർക്ക് നേടുമ്പോൾ നൽകുന്ന ക്യാഷ് അവാർഡ്.
വിജ്ഞാൻവാടി ; പട്ടികജാതി കോളനികളോടനുബന്ധിച്ച് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ, ലൈബ്രറി, വായനശാല എന്നിവ സജ്ജീകരിക്കുന്ന പദ്ധതി.
വിദ്യായാത : പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സൈക്കിൾ വിതരണ പദ്ധതി.
വിദ്യാജ്യോതി : ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കുടുംബ വരുമാനം നോക്കാതെ പഠനോപകരണങ്ങൾക്കും യൂണിഫോമിനും ധനസഹായം നൽകാൻ സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി. 40 ശതമാനമോ മുകളിലോ വൈകല്യമുള്ള സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് സഹായം ലഭിക്കും. ബിപിഎൽ വിഭാഗക്കാർക്ക് മുൻഗണനയുണ്ടാകും. ഓരോ ജില്ലയിൽ നി
ന്നും 50 പേരെ തിരഞ്ഞെടുക്കും.
വൃദ്ധസദനം : 60 വയസ്സിനുമേലുള്ള സംരക്ഷിക്കാനാളില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം. എല്ലാ ജില്ലകളിലും വൃദ്ധസദനങ്ങൾ പ്രവർത്തിക്കു
ശരണ്യ സ്വയംതൊഴിൽ പദ്ധതി : എംപ്ലോയ്മെന്റ് എക്ഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിധവകൾ, നിയമാനുസൃതം വിവാഹമോചനം നേടിയവർ, 30 വയസ്സു കഴിഞ്ഞ അവിവാഹിതകൾ, ഭർത്താവ് ഉപേക്ഷിച്ചു പോ
യവർ, പട്ടികവർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർ എന്നീ വിഭാഗത്തിൽ വരുന്ന അശരണരായ വനിതകൾക്കുള്ള സ്വയംതൊഴിൽ പദ്ധതി.
ശുഭയാത്ര : ഭിന്നശേഷിയുള്ളവർക്ക് ഹൈടെക് സൗകര്യങ്ങളുള്ള വീൽചെയർ നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതിയാണ് ശുഭയാത്ര. ഭിന്നശേഷി നിർണയിക്കാൻ ഫിസിയോതെറാപ്പിസ്റ്റ് ഉൾപ്പെടെ ശാസ്ത്രീയ സൗകര്യങ്ങളുള്ള മൊബൈൽ യൂണിറ്റുകൾ സംസ്ഥാനത്തൊട്ടാകെ വിന്യസിക്കും.
ശ്രദ്ധ : പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 2, 5, 8 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് 'ശ്രദ്ധ: മികവിലേക്ക് ഒരു ചുവട് '.
ശ്രുതിതരംഗം: ശ്രവണവൈകല്യമുള്ള അഞ്ചു വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് സമ്പൂർണ്ണ കോക്ലിയാർ ഇംപ്ലാന്റേഷനിലൂടെ ശ്രവണശേഷി ലഭ്യമാക്കുന്ന ചികിത്സാപദ്ധതി.
ഷീ ടാക്സി : കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജൻഡർ പാർക്ക് നടപ്പിലാക്കിയ വനിതകൾക്കായുള്ള ടാക്സി സർവിസ്.
0 comments:
Post a Comment