Kerala PSC LDC prelims and mains preparation

Sunday, 22 August 2021

മേഘങ്ങൾ PSC Questions and Answers Quiz 96

 മേഘങ്ങൾ 

1. മേഘങ്ങളെ ആദ്യമായി വർഗ്ഗീകരിച്ചത് ആര്
         ലുക്ക്   ഹെവാൾഡ്  

2. ശൈത്യകാല മേഘങ്ങൾ എന്നറിയപ്പെടുന്നത് ഏത് തരം മേഘങ്ങളാണ്
    സ്ട്രാറ്റസ്   മേഘങ്ങൾ  

3. ആകാശത്ത് പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ
       ക്യുമുലസ്  

4. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങൾ
       നിംബോസ്ട്രാറ്റസ്  

5. മേഘങ്ങൾ കൂടുതൽ കാണപ്പെടുന്ന അന്തരീക്ഷ പാളി
      ട്രോപ്പോസ്പിയർ  

6. മേഘങ്ങളെക്കുറിച്ചുള്ള  പഠനം അറിയപ്പെടുന്നത്
       നെഫോളജി  

7. ആകാശത്തിന് ചാരനിറം നൽകുന്ന മേഘങ്ങൾ
      സ്ട്രാറ്റസ്   മേഘങ്ങൾ  

8, ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്ന് താഴുന്നത്ത് എന്തിനെ  സൂചിപ്പിക്കുന്നു
      കൊടുങ്കാറ്റ്  

9. കൈച്ചൂലിന്റെയും കുതിര വാലിന്റെയും ആകൃതിയിൽ കാണപ്പെടുന്ന മേഘങ്ങൾ
       സിറസ്   മേഘങ്ങൾ  

10.2010-ൽ മേഘ സ്ഫോടനം നടന്നത് എവിടെയാണ്
     ലഡാക്കിലെ   ലേ  

11. മേഘങ്ങളുടെ ചലന ദിശ, വേഗത, എന്നിവ അളക്കുന്ന ഉപകരണം
    നെഫോസ്കോപ്പ്  

12. ക്യുമുലസ്  മേഘങ്ങളുടെ അടിഭാഗത്ത് രൂപം കൊള്ളുന്ന ചുഴലിക്കാറ്റ്
     ടൊർണാഡോ  

13. ഹിരോഷിമയിലും നാഗസാക്കിയിലും അറ്റം ബോംബ് വർഷിക്കപ്പെട്ട സമയത്ത് രൂപം കൊണ്ട മേഘപടലങ്ങൾ
      കൂൺ   മേഘങ്ങൾ  

14. മീൻ ചെതുമ്പലിന്റെ ആകൃതിയിൽ കാണപ്പെടുന്ന മേഘങ്ങൾ
      സിറോക്യുമുലസ്  

15. കൊടുങ്കാറ്റിന്റെ സൂചനയായി പരിഗണിക്കപ്പെടുന്ന മേഘങ്ങൾ
     ആൾട്ടോക്യുമുലസ്  

16. ഭൗമോപരിതലത്തെ സ്പർശിക്കുന്ന സ്ട്രാറ്റസ് മേഘങ്ങൾ അറിയപ്പെടുന്നത്
      മൂടൽമഞ്ഞ്  

17.പ്രസന്നമായ കാലാവസ്ഥയെ സൂചിപ്പിക്കുന്ന മേഘങ്ങൾ
      ക്യൂമുലസ്    മേഘങ്ങൾ  

18. ജെറ്റ് വിമാനം കടന്നു പോകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സിറസ് മേഘം
     കോൺട്രിയൽസ്  

19. വിമാനങ്ങളുടെ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന മേഘകൂട്ടങ്ങൾ അറിയപ്പെടുന്നത്
      എയർപോക്കറ്റുകൾ  

20. ലെൻസിന്റെ ആകൃതിയിൽ ഉള്ള മേഘങ്ങൾ
    ലെൻറിക്യുലർ   മേഘങ്ങൾ  

21. രാത്രികാലങ്ങളിൽ ദൃശ്യമാകുന്ന മേഘം
      സ്ട്രാറ്റസ്   മേഘങ്ങൾ  

22. വളരെ ചെറിയ ഐസ് കണികകളാൽ രൂപം കൊള്ളുന്ന മേഘങ്ങൾ
    സിറസ്   മേഘങ്ങൾ  

23. തറ നിരപ്പിനടുത്ത് സ്ഥിതി ചെയ്യുന്ന മേഘങ്ങൾ
       ഫോഗ്  

24. ഇടിമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങൾ
      ക്യുമുലോ   നിംബസ്   മേഘങ്ങൾ  

25. മേഘങ്ങളുടെ കൂട്ടം അറിയപ്പെടുന്നത്
     ക്ലൗഡ്ഫീൽഡ് 

Share:

Friday, 13 August 2021

World Geography : Kerala PSC Questions and Answers Quiz 95

1. ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?



2. മഴവില്ലുകളുടെ നാട് എന്നറിയപ്പെടുന്നത് ?



3. ഉപദ്വീപുകളുടെ ഉപദ്വീപ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം?



4. ഗ്രാനൈറ്റ് നഗരം എന്നറിയപ്പെടുന്നത്?



5. ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും വേർതിരിക്കുന്ന കടലിടുക്ക്?



6. കാറ്റാടി മില്ലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?



7. വസന്ത ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം?



8. ഏറ്റവും വലിയ ആസ്റ്ററോയ്ഡ്?



9. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം?



10. ഏത് നദിയുടെ തീരത്താണ് ഈഫൽ ടവർ ?



11. ഏത് പർവതത്തിൽ നിന്നാണ് ആമസോൺ ഉത്ഭവിക്കുന്നത്?



12. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് മിരാൻഡ?



13. ഏത് സമുദ്രത്തിലാണ് മഡഗാസ്കർ?



14. ഏത് സമുദ്രത്തിലാണ് ഗാലപ്പഗോസ് ദ്വീപുകൾ?



15. ഒരു മിനിറ്റിൽ എത്ര കിലോമീറ്റർ വേഗതയിലാണ് ഭൂമി ഭ്രമണം ചെയ്യുന്നത്?



16. വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും വേർതിരിക്കുന്ന കനാൽ?



17. സൂയസ് കനാൽ ആഫ്രിക്കയെ ഏത് ഏത് വൻകരയിൽ നിന്നാണ് വേർതിരിക്കുന്നത്?



18. ശിലകളിൽ അടിസ്ഥാന ശില എന്നറിയപ്പെടുന്നത്?



19. സുലു വർഗ്ഗക്കാർ കാണപ്പെടുന്ന രാജ്യം?



20. സഹാറ മരുഭൂമി ഏത് ഭൂഖണ്ഡത്തിലാണ് ?



Share:

World Geography : Kerala PSC Questions Quiz 94

1. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത്?



2. മരതക ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം?



3. അഗ്നിപർവതങ്ങളില്ലാത്ത ഭൂഖണ്ഡം ?



4. ധവള നഗരം എന്നറിയപ്പെടുന്നത്?



5. ബാൾക്കൻ രാജ്യങ്ങൾ ഏത് വൻകരയിലാണ് ?



6.യുറാൽ പർവതനിര യൂറോപ്പിനെ ഏത് വൻകരയിൽ നിന്ന് വേർതിരിക്കുന്നു?



7. ബാഗ്ദാദ് ഏത് നദിയുടെ തീരത്താണ്?



8. ഭൂമിയുടേതിനു സമാനമായ ദിനരാത്രങ്ങൾ ഏത് ഗ്രഹത്തിനാണുള്ളത്?



9. ഭൂമിയെ ചുറ്റാൻ ചന്ദ്രൻ എത്ര ദിവസമെടുക്കും?



10. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?



11. ഭൂവൽകത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ?



12. ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത് ?



13. ക്രാക്കത്തോവ അഗ്‌നിപർവതം ഏത് രാജ്യത്താണ്?



14. ഗ്രാൻഡ് കാന്യൻ ഏത് രാജ്യത്താണ്?



15. ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ?



16. ഗ്രാമ്പുവിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?



17. പ്രദോഷ നക്ഷത്രം എന്നറിയപ്പെടുന്നത്?



18. പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത്?



19. ബസ്ര ഏത് രാജ്യത്തെ തുറമുഖമാണ്?



20. ഭൂമിയിലെ ഏറ്റവും വലിയ ദ്വീപസമൂഹം ?



Share:

Wednesday, 11 August 2021

കേരളത്തിലെ സാമൂഹിക ക്ഷേമ പദ്ധതികൾ Part 4

ലൈഫ് : കേരള സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതി. ഭൂരഹിതരായവർക്കും ഭവനരഹിതരായവർക്കും അഞ്ചു വർഷം കൊണ്ട് ഏകദേശം 4.30 ലക്ഷം അടച്ചുറപ്പുള്ള വീട് നിർമ്മിച്ചു നൽകുകയാണ് ലക്ഷ്യം.

വനശ്രീ : വനത്തെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹങ്ങളുടെ കൂട്ടായ്‌മ ഉപയോഗിച്ച് വനവിഭവങ്ങൾ സമാഹരിക്കുകയും വിപണനം ചെയ്യുകയും ലക്ഷ്യമിട്ടുള്ള പദ്ധതി. 

ലാഭപ്രഭ : കെ എസ് ഇ ബി ആവിഷ്കരിച്ചു നടപ്പിലാക്കിയ ഊർജ്ജ സംരക്ഷണ പദ്ധതി. ഒരു ഫീഡറിനു കീഴിലെ വൈദ്യുതി ഉപയോഗം 10% കുറച്ചാൽ ആ പ്രദേശത്തെ ലോഡ്ഷെഡിങ്ങിൽ നിന്ന് ഒഴിവാക്കുന്ന പദ്ധതി.

വയോമിത്രം : വയോജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമമാണ് വയോമിത്രം പദ്ധതി. സാമൂഹികനീതി വകുപ്പാണ് നടപ്പിലാക്കുന്നത്.

വയോമധുരം : ബി.പി.എൽ. വിഭാഗക്കാരായ പ്രമേഹരോഗികളായ വയോധികർക്ക് ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്ന സാമൂഹികനീതി വകുപ്പിന്റെ പദ്ധതി.

വെർച്വൽ ലൂപ് പദ്ധതി ; കവലകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ച് ഗതാഗത നിയമലംഘനങ്ങൾ പകർത്താനുള്ള കേരള ഗതാഗത വകുപ്പിന്റെ പദ്ധതി. 

വാത്സല്യനിധി : നിർധനരായ പട്ടികജാതി ദമ്പതികൾക്കു ജനിക്കുന്ന പെൺകുട്ടിയുടെ പേരിൽ പട്ടികജാതി ക്ഷേമ വകുപ്പ് 50,000 രൂപ എൽഐസിയിൽ നിക്ഷേപിക്കുന്നു.
18 വയസ്സ് പൂർത്തിയാകുമ്പോൾ വിവാഹം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി പലിശ സഹിതം ഈ തുക ലഭിക്കുന്ന പദ്ധതി.

“വീകാൻ' : സ്കൂൾ കുട്ടികൾക്കിടയിൽ നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി. പ്രവാസി മലയാളി ഫെഡറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലഹരി വർജന മനോഭാവമുണ്ടാക്കുന്ന ന്യൂറോ ആൻഡ് മൈൻഡ് പവർ പരിശീലനമാണ് പരിപാടിയുടെ ലക്ഷ്യം.

വി കെയർ : വ്യക്തി/ സന്നദ്ധസംഘടന/ ഫൗണ്ടേഷൻ പൊതുമേഖല / കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നു വിഭവസമാഹരണം നടത്തി സഹായമർഹിക്കുന്നവർക്കു
നൽകുന്ന പദ്ധതി. സർക്കാർ / തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സാമൂഹിക രാഷ്ട്രീയ സംഘടനകൾ, സന്നദ്ധ സേവകർ എന്നിവയുടെ കൂട്ടായ്മയിലൂടെ സാമൂഹികാധിഷ്ഠിത പരിചരണ സേവന ശൃംഖലയുണ്ടാക്കുകയാണ്
ലക്ഷ്യം.

വിശപ്പുരഹിതനഗരം: ദരിദ്രരായ നഗരവാസികൾക്ക് ഒരുനേരമെങ്കിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി,.

വികലാംഗ സദനം : വികലാംഗരായവരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം. വനിതകൾക്കായി തിരുവനന്തപുരത്തും എറണാകുളത്തും പുരുഷന്മാർക്കായി കോഴിക്കോട്ടും പ്രവർത്തിച്ചു വരുന്നു.

വികലാംഗ തൊഴിൽ പരിശീലനകേന്ദ്രം : 16 വയസ്സിനു മേലുള്ള വികലാംഗർക്ക് ബുക്ക് ബൈൻഡിംഗ്, ടെയ്ലറിംഗ്, എംബ്രോയിഡറി, കമ്പ്യൂട്ടർ എന്നിവയിൽ പരിശീലനം നൽകുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും സ്ഥാപനം പ്രവർത്തിക്കുന്നു.

വിമുക്തി : എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലഹരി, മയക്കുമരുന്ന് വർജന ബോധവത്കരണ പരിപാടി.

വിജയാമ്യതം : സാമ്പത്തികമായി പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുളള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ബിരുദ/പ്രൊഫഷണൽ/ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് ഉയർന്ന മാർക്ക് നേടുമ്പോൾ നൽകുന്ന ക്യാഷ് അവാർഡ്.

വിജ്ഞാൻവാടി ; പട്ടികജാതി കോളനികളോടനുബന്ധിച്ച് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ, ലൈബ്രറി, വായനശാല എന്നിവ സജ്ജീകരിക്കുന്ന പദ്ധതി.

വിദ്യായാത : പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സൈക്കിൾ വിതരണ പദ്ധതി.

വിദ്യാജ്യോതി : ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കുടുംബ വരുമാനം നോക്കാതെ പഠനോപകരണങ്ങൾക്കും യൂണിഫോമിനും ധനസഹായം നൽകാൻ സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി. 40 ശതമാനമോ മുകളിലോ വൈകല്യമുള്ള സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് സഹായം ലഭിക്കും. ബിപിഎൽ വിഭാഗക്കാർക്ക് മുൻഗണനയുണ്ടാകും. ഓരോ ജില്ലയിൽ നി
ന്നും 50 പേരെ തിരഞ്ഞെടുക്കും.

വൃദ്ധസദനം : 60 വയസ്സിനുമേലുള്ള സംരക്ഷിക്കാനാളില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം. എല്ലാ ജില്ലകളിലും വൃദ്ധസദനങ്ങൾ പ്രവർത്തിക്കു

ശരണ്യ സ്വയംതൊഴിൽ പദ്ധതി : എംപ്ലോയ്മെന്റ് എക്ഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിധവകൾ, നിയമാനുസൃതം വിവാഹമോചനം നേടിയവർ, 30 വയസ്സു കഴിഞ്ഞ അവിവാഹിതകൾ, ഭർത്താവ് ഉപേക്ഷിച്ചു പോ
യവർ, പട്ടികവർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർ എന്നീ വിഭാഗത്തിൽ വരുന്ന അശരണരായ വനിതകൾക്കുള്ള സ്വയംതൊഴിൽ പദ്ധതി.

ശുഭയാത്ര : ഭിന്നശേഷിയുള്ളവർക്ക് ഹൈടെക് സൗകര്യങ്ങളുള്ള വീൽചെയർ നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതിയാണ് ശുഭയാത്ര. ഭിന്നശേഷി നിർണയിക്കാൻ ഫിസിയോതെറാപ്പിസ്റ്റ് ഉൾപ്പെടെ ശാസ്ത്രീയ സൗകര്യങ്ങളുള്ള മൊബൈൽ യൂണിറ്റുകൾ സംസ്ഥാനത്തൊട്ടാകെ വിന്യസിക്കും.

ശ്രദ്ധ : പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 2, 5, 8 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് 'ശ്രദ്ധ: മികവിലേക്ക് ഒരു ചുവട് '.

ശ്രുതിതരംഗം: ശ്രവണവൈകല്യമുള്ള അഞ്ചു വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് സമ്പൂർണ്ണ കോക്ലിയാർ ഇംപ്ലാന്റേഷനിലൂടെ ശ്രവണശേഷി ലഭ്യമാക്കുന്ന ചികിത്സാപദ്ധതി.

ഷീ ടാക്സി : കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജൻഡർ പാർക്ക് നടപ്പിലാക്കിയ വനിതകൾക്കായുള്ള ടാക്സി സർവിസ്.

Share:

Tuesday, 10 August 2021

കേരളത്തിലെ സാമൂഹിക ക്ഷേമ പദ്ധതികൾ Part 3

നിർഭയ പദ്ധതി : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പദ്ധതി.
പ്രതിരോധം, സംരക്ഷണം, നിയമനടത്തിപ്പ്,  പുനരധിവാസവും ഏകീകരണവും എന്നിങ്ങനെ നാല് പ്രധാന മേഖലകളിൽ ഇതു വഴി സർക്കാർ ഇടപെടും.

നിർഭയ ഷെൽട്ടർ ഹോം : ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടികളെ സുരക്ഷിതമായി പാർപ്പിക്കാൻ 13 ഷെൽട്ടർ ഹോമുകൾ പ്രവർത്തിച്ചു വരുന്നു.

നിരാമയ ആരോഗ്യ ഇൻഷുറൻസ് : ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധി വൈകല്യം തുടങ്ങിയ രോഗാവസ്ഥയിലുള്ളവർക്ക് ഒരു ലക്ഷം രൂപയുടെ കവറേജ് നൽകുന്ന ഇൻഷുറൻസ് പദ്ധതി.

നിറവ് : വിത്തു മുതൽ വിപണി വരെ കാർഷിക അനുബന്ധ മേഖലകളുടെ സമഗ്ര വികസനത്തിനായി കൃഷി വകുപ്പ് നടപ്പിലാക്കിയ പദ്ധതി.

നൈപുണ്യം : സംസ്ഥാനത്തെ ഹയർ സെക്കണ്ടറി - കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം ഏതെങ്കിലും തൊഴിൽ പരിശീലനം നൽകുന്ന പദ്ധതി.

പാഥേയം : ഒരു നേരം വിശപ്പടക്കാൻ വഴിയില്ലാത്ത അശരണർക്ക് വീട്ടിൽ പൊതിച്ചോറ് എത്തിക്കുന്ന പദ്ധതി.
കുടുംബശ്രീയുമായി സഹകരിച്ച്‌ തിരുവനന്തപുരം ജില്ല പഞ്ചായത്താണ് പദ്ധതി നടപ്പിലാക്കുന്നത്.

പഠനവീട് : സ്‌കൂൾ തലത്തിൽ പഠനം ഉപേക്ഷിക്കുന്ന ആദിവാസി വിദ്യാർത്ഥികൾക്ക് തുടർപഠന സൗകര്യം ഒരുക്കുന്നതിന് സർവ്വ ശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതി.

പുനർജനി : തിരുവനന്തപുരം നഗരത്തിലെ ചേരികളിലെ കുട്ടികൾക്ക് പരിശീലനം നൽകി മികച്ച പൗരന്മാരായി വാർത്തെടുക്കുന്നതിന് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടു മാസത്തെ വേനൽ ക്യാമ്പാണ് പുനർജനി.

പുണ്യം പൂങ്കാവനം : ശബരിമലയുടെ ശുചീകരണവുമായി ബന്ധപ്പെട്ട പദ്ധതി.

പ്രതീക്ഷ : ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്കായി ഗ്രാമ ജില്ല പഞ്ചായത്തുകൾ നടപ്പിലാക്കുന്ന പദ്ധതി.

പ്രതീക്ഷാഭവൻ : ബുദ്ധിവൈകല്യമുള്ള 18 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്കുള്ള സ്ഥാപനം. മലപ്പുറം ജില്ലയിലെ തവനൂരിൽ പ്രവർത്തിക്കുന്നു.

പ്രത്യാശ : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാതാപിതാക്കൾക്ക് പെൺമക്കളുടെ വിവാഹത്തിനായി ധനസഹായം നൽകി വരുന്ന പദ്ധതി. 50000 രൂപയാണ് നൽകി വരുന്ന തുക.

ബാലമുകുളം : സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്‌കൂൾതല ആരോഗ്യ പദ്ധതി.

മന്ദഹാസം: വയോജനങ്ങൾക്ക് കൃത്രിമ ദന്തം നൽകുന്നതിനുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി.

മധുമുക്തി : കുടുംബങ്ങളിൽ ലഹരി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന അസ്വാരസ്യങ്ങളും തകർച്ചകളും ഇല്ലായ്‌മ ചെയ്യുകയാണ് മധുമുക്തി എന്ന പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്.

മഴപ്പൊലിമ : മഴവെള്ളം സംഭരിച്ചുവെച്ച് ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് തദ്ദേശ സ്വയം ഭരണവകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതി പ്രകാരം വീടുകളിലെ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ചെറുപൈപ്പുകൾ ഉപയോഗിച്ച് കിണറുകളിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്.

മഹിളാമന്ദിരം: വിധവകൾ , വിവാഹമോചിതർ, അഗതികളായ സ്ത്രീകൾ എന്നിവർക്ക് താമസ സൗകര്യം ഒരുക്കുന്ന സ്ഥാപനം. ആറു വയസ്സ് വരെയുള്ള കുട്ടികളെ കൂടെ താമസിപ്പിക്കും. ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും മഹിളാമന്ദിരമുണ്ട്.

മാതൃയാനം : പ്രസവത്തിന് ശേഷം മാതാവിനെയും കുഞ്ഞിനെയും വീട്ടിൽ എത്തിക്കുന്ന പദ്ധതി.

മൃതസഞ്ജീവനി : മസ്തിഷ്‌ക മരണം സംഭവിച്ചിട്ടുള്ളവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പദ്ധതി.

മിഠായി : പതിനെട്ട് വയസ്സിന് താഴെയുള്ള പ്രമേഹ രോഗികളായ കുട്ടികൾക്കുള്ള സൗജന്യ ചികിത്സാ പദ്ധതി.

മംഗല്യ : വിധവകൾ, വിവാഹ മോചിതരായുള്ള സ്ത്രീകൾ എന്നിവർക്കുള്ള പുനർവിവാഹ ധനസഹായ പദ്ധതി.

Share:

കേരളത്തിലെ സാമൂഹിക ക്ഷേമ പദ്ധതികൾ Part 2

Kerala Govt welfare schemes
കേരളത്തിലെ സാമൂഹിക ക്ഷേമപദ്ധതികൾ Part 2

ഓപ്പറേഷൻ കുബേര : ബ്ലേഡ് പലിശക്കാരുടെ ചൂഷണങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച പദ്ധതി.

ഓപ്പറേഷൻ സുരക്ഷ : അക്രമികളെയും ഭൂമാഫിയകളെയും സാമൂഹ്യവിരുദ്ധരെയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയും അക്രമം നടത്തുന്നവരെയും അമർച്ച ചെയ്ത് സമാധാന ജനജീവിതം ഉറപ്പുവരുത്തുന്നതിനായി ആഭ്യന്തരവകുപ്പിന്റെ പദ്ധതി.

ഓപ്പറേഷൻ സുലൈമാനി : കോഴിക്കോട് ജില്ലാ ഭരണകൂടവും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി നടപ്പാക്കിയ സൗജന്യ ഭക്ഷണ വിതരണ പദ്ധതി.

ഓപ്പറേഷൻ സ്വീപ്പ്: പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നതു തടയാൻ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ആവിഷ്കരിച്ച പദ്ധതി.

കരുത്ത് : പെൺകുട്ടികൾക്ക് ആയോധനകലകളിൽ പരിശീലനം നൽകി അവരിൽ ആത്മധൈര്യവും സുരക്ഷിതത്വബോധവും വർധിപ്പിക്കാനുദ്ദേശിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി.

കാൻസർ സുരക്ഷ : കാൻസർ ബാധിച്ച 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി. ചെലവേറിയ ചികിത്സ വേണ്ടവർക്ക് തുക പരിമിതപ്പെടുത്തിയിട്ടില്ല. 2008 നവംബർ 1ന് ആരംഭിച്ചു.

കാരുണ്യ പദ്ധതി ; കാൻസർ, ഹൃദയരോഗം, വൃക്കരോഗം, ഹീമോഫീലിയ എന്നീ രോഗങ്ങൾ ബാധിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ചികിത്സാ പദ്ധതി. സാമ്പത്തിക സഹായത്തിനുള്ള തുക കണ്ടെത്തുന്നത് "കാരുണ്യ' ലോട്ടറിയിലൂടെയാണ്.

കാരുണ്യ സമ്പാദ്യപദ്ധതി: ഒരുലക്ഷമോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്ന വ്യക്തിക്ക് ഒരു വർഷത്തിനുശേഷം നിക്ഷേപത്തുക തിരിച്ചു നൽകുകയും അതിന്റെ പലിശയും സാമൂഹിക സുരക്ഷാ മിഷൻ ഫണ്ടിൽ നിന്നുള്ള തത്തുല്യ തുകയും ചേർത്ത് ശാരീരികമായും
മാനസികമായും വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള വിഭവസമാഹരണത്തിനുള്ള പദ്ധതി. നിക്ഷേപകന് ഗുണ ഭോക്താവിനെ നിർദ്ദേശിക്കാം.

കുരുവിക്ക് ഒരു കൂട് : നിലനിൽപ്പിനു വൻഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികളെ സംരക്ഷിക്കാൻ തടിക്കൊണ്ടുള്ള കൂടുകൾ നിർമ്മിച്ച് കൊണ്ടു നടപ്പാക്കുന്ന നൂതന പദ്ധതി.

കുടുംബശ്രീ - ട്രാവൽസ് : കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കായി ആരംഭിച്ച ടാക്സി സർവീസ്.

കെയർ ഗിവർ : ഒറ്റയ്ക്ക് താമസിക്കുന്ന 60 വയസ്സുകഴിഞ്ഞവരെ സഹായിക്കാനായി കുടുംബശ്രീ തയ്യാറാക്കിയ പദ്ധതിയാണിത്. കുടുംബശ്രീ പ്രവർത്തകർക്ക് ഇതിനുവേണ്ട പരിശീലനം നൽകുന്നു.

KESRU : എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് സ്വയംതൊഴിൽ ആരംഭിക്കുന്നതിന് സർക്കാർ സബ്സിഡി നൽകുന്ന പദ്ധതിയാണ്,
(KESRU - കേരള സെൽഫ് എംപ്ലോയ്മെന്റ് സ്കീം ഫോർ രജിസ്റ്റേഡ് അൺഎംപ്ലോയ്ഡ്).

കേരഗ്രാമം പദ്ധതി : സംയോജിത വിള പരിപാലന രീതികൾ വഴി തെങ്ങ് സംരക്ഷണം, നാളികേര അഭിവൃദ്ധി എന്നിവ സാധ്യമാക്കുന്നതിന് കൃഷി വകുപ്പ് നടപ്പിലാക്കിയ പദ്ധതി.

ഒകൈത്താങ്ങ് : അനാഥരായ പട്ടികവർഗ്ഗ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി. ഇത്തരം കുട്ടികൾക്ക് പ്രതിമാസം ധനസഹായം അനുവദിക്കുന്നുണ്ട്.

ക്യൂ : യാത്രക്കാർക്ക് വ്യത്തിയുള്ള ശുചിമുറി സൗകര്യം സൗജന്യമായി ഏർപ്പെടുത്തുന്നതിനുളള പദ്ധതി.

ഗ്രീൻ ബെൽറ്റ് : കൊളസ്ട്രോൾ ഇല്ലാതാക്കി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി  പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി കുടുംബശി തയ്യാറാക്കുന്ന
ബൗളാണ് 'ഗ്രീൻ ബെൽറ്റ്'. ജൈവകൃഷി രീതിയിൽ ഉത്പാദിപ്പിക്കുന്നവയാണ് മിക്ക പച്ചക്കറികളും.

ഗോത്ര ബന്ധു : ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ ഉന്നമനത്തിനുമായി ആദിവാസി വിഭാഗത്തിന്നഅഭ്യസ്തവിദ്യരായ യുവാക്കളെ പ്രൈമറി സ്കൂളുകളിൽ
മെന്റർമാരായി നിയോഗിക്കുന്ന പദ്ധതി.

ഗോത്രസാരഥി ആദിവാസി ഊരുകളിൽനിന്നു കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള കേരള സർക്കാർ പദ്ധതി.

ഗോത്രജ്യോതി : പട്ടികവർഗ്ഗ യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള കേരള സർക്കാർ പദ്ധതി.

ജനനി - ജന്മരക്ഷ: കേരളത്തിലെ പട്ടികജാതി - പട്ടികവർഗ്ഗക്കാരായ അമ്മമാർക്കും ഗർഭിണികൾക്കും പോഷകാഹാരം നൽകുന്നതിനായുള്ള പദ്ധതി. ഗർഭാവസ്ഥയുടെ മൂന്നാം മാസം മുതൽ കുഞ്ഞിന് ഒരു വയസ്സാകുന്ന വരെയാണ് പദ്ധതി കാലയളവ്.

ജലനിധി : ഗ്രാമീണ ജനതയ്ക്ക് ജലം, ശുചിത്വം എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി.

ജലസമൃദ്ധ കേരളം :ജനപങ്കാളിത്തത്തോടെ ജലസ്രോതസുകളുടെ സംരക്ഷണം നടപ്പാക്കുന്നതിനു പദ്ധതി.

തന്റേടം : കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക്. സ്ത്രീ-പുരുഷ അസമത്വം ഇല്ലാതാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

താലോലം : പതിനെട്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ, നാഡീരോഗങ്ങൾ, സെറിബ്രൽ പാൾസി, ഓട്ടിസം, അസ്ഥിവൈകല്യങ്ങൾ എന്നിവയ്ക്കും എൻഡോസൾഫാൻ രോഗ ബാധിതർക്കും, ഡയാലിസിസ്, ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ ചെലവ് ലഭ്യമാക്കുന്ന പദ്ധതി.

തൂവൽസ്പർശം : സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പദ്ധതി.

ദിശ ഹെൽപ്പ് ലൈൻ : പരീക്ഷക്കാലത്ത് കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദം ഫലപ്രദമായി നേരിടാൻകുട്ടികളെ പ്രാപ്തരാക്കാൻ വേണ്ടി ആരംഭിച്ച പദ്ധതി കൗൺസിലർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ടോൾ ഫ്രീ നമ്പർ 1056.

നവപ്രഭ : പല കാരണങ്ങളാൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി.

Share:

കേരളത്തിലെ സാമൂഹിക ക്ഷേമ പദ്ധതികൾ Part 1

Kerala Governement welfare schemes 
അഭയ : നിർധനരായ രോഗികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതി. തിരഞ്ഞെടുത്ത സർക്കാർ ആശുപ്രതികൾ വഴിയാണു പദ്ധതി നടപ്പിലാക്കുന്നത്.

അഭയകിരണം : അഗതികളായ വിധവകളെ സംരക്ഷിക്കുന്നവർക്കു പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന പുതിയ പദ്ധതിയാണിത്. ആദ്യഘട്ടമായി 200 പേർക്ക് സഹായം നൽകും. 50 വയസ്സിനുമേലുള്ള വിധവകളെയാണ് ഈ പദ്ധതിക്ക് പരിഗണിക്കുക.

അന്നപ്രദായിനി: അട്ടപ്പാടി സംയോജിത ശിശു വികസന പദ്ധതിയിലെ 175 അംഗനവാടികളിൽ 2013 മുതൽ നടപ്പാക്കി വരുന്ന ഉച്ചഭക്ഷണ പരിപാടി, കുടുംബശ്രീ മിഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

അന്നദായിനി : കേരള സാമൂഹ്യമിഷന്റെ ആഭിമുഖ്യത്തിൽ ആദിവാസി വിഭാഗങ്ങൾക്ക് പോഷകാഹാരം നൽകുന്ന പദ്ധതി.

അനുയാത : ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനുളള പദ്ധതി

അമ്മത്തൊട്ടിൽ : അനാഥരായ നവജാതശിശുക്കളെ ഏറ്റെടുക്കാൻ സാമൂഹിക ക്ഷേമ വകുപ്പ് നടപ്പിലാക്കിയ പദ്ധതി.

അമൃതം - ആരോഗ്യം : ജീവിതശൈലീ രോഗങ്ങൾക്ക് സൗജന്യ രോഗനിർണയവും ചികിത്സയും ഉറപ്പുവരുത്തുന്ന ആരോഗ്യപദ്ധതി. മുപ്പതിനുമേൽ പ്രായമുള്ളവരാണ്
പദ്ധതിയനുസരിച്ച് സ്ക്രീനിങ്ങിന് വിധേയരാകുന്നത്.

അതുല്യം: സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തിലും നടപ്പാക്കുന്ന സാക്ഷരതാ പദ്ധതി.

ആർദം; മികച്ച ചികിത്സാസൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള ജനസൗഹൃദ സർക്കാർ ആശുപ്രതികൾ സജ്ജമാക്കുന്ന പദ്ധതി.

ആയുർദളം : എയ്ഡ്സ് ബോധവൽക്കരണത്തിനുവേണ്ടി
സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി.

ആലില പദ്ധതി : സംസ്ഥാന സർക്കാരിന്റെ പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതി. വൃക്ഷത്തെക നട്ടു പരിപാലിക്കുന്നതിനുള്ള പദ്ധതിയാണിത്.

ആശാഭവൻ : മനോരോഗ ചികിത്സയ്ക്കു ശേഷം ഏറ്റെടുക്കാൻ ആളില്ലാത്തവരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം. ഇത്തരം ആറു സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർ
ത്തിക്കുന്നു. തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും വനിതകൾക്കായി പ്രത്യേക ആശാഭവനുകൾ പ്രവർത്തിക്കുന്നു. പുരുഷന്മാർക്കായി എറണാകുളം, തി
രുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ആശാഭവനുകളുണ്ട്.

ആശാകിരണം : സംസ്ഥാനത്തെ ആശാവർക്കർമാരുടെ ഇൻഷുറൻസ് പദ്ധതിയാണ് ആശാകിരണം.

ആശ്വാസകിരൺ : കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്നവർക്ക് പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതി. 600 രൂപയാണ് നൽകുന്നത്.

ആശ്വാസ്: വിദ്യാഭ്യാസാവകാശ നിയമപ്രകാരം ആറുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു കായിക - വിദ്യാഭ്യാസം. കലാപഠനം, തൊഴിൽ വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത സ്കൂളുകളെ ആശ്വാസ (ആർട്സ്, സ്പോർട്സ് വർക്ക്, എജുക്കേഷൻ ആൻഡ് സ്കൂൾ)കേന്ദ്രങ്ങളാക്കി ഉയർത്തുന്ന പദ്ധതി.

ആരോഗ്യകിരണം : സംസ്ഥാനത്തെ എപിഎൽ - ബിപിഎൽ വ്യത്യാസമില്ലാതെ 18 വയസ്സിന് താഴെയുള്ള അർബുദ - ഹൃദ്രോഗ - വൃക്ക - മസ്തിഷ്ക രോഗം ഉൾപ്പെടെയുള്ള രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി.

ആപ്തമിതം :പ്രകൃതിദുരന്തങ്ങളിൽപെടുന്നവർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ച പദ്ധതി. രാജ്യാന്തര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് 3000 പേർക്കാണ് ഇതിനാവശ്യമായ പരിശീലനം
നൽകിയത്.

ആഫ്റ്റർകെയർ ഹോം: സാമൂഹിക നീതി വകുപ്പിന്റെ ചിൽഡ്രൻസ് ഹോം, സ്‌പെഷ്യൽ ഹോം, ബാലമന്ദിരം, പുവർ ഹോം, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ 18 വയസ്സ് കഴിഞ്ഞ വനിതകളെ പുനരധിവസിപ്പിക്കുന്ന സ്ഥാപനം. വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും സൗകര്യം നൽകും.

ഇ - ഗവേണൻസ്: സർക്കാർ സേവനങ്ങൾ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുജനങ്ങൾക്കു പരിചിതമാക്കുന്ന പദ്ധതി.

ഉത്തരവാദിത്ത ടൂറിസം : സ്ഥായിയായ ടൂറിസം പദ്ധതി എന്ന ആശയത്തോടെ ടൂറിസം വകുപ്പ് 2007ൽ ആരംഭിച്ച നൂതന പദ്ധതി. കുടുംബശ്രീയുടെ സഹായത്താൽ ടൂറിസം വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.

എസ്കോട്ട്: സംസ്ഥാനം ഊർജ്ജക്ഷമത കൈവരിക്കുന്നതിനും അതിലുടെ ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പദ്ധതി (എസ്കോട്ട് എനർജി സേവിങ് കോ- ഓർഡിനേഷൻ ടീം).

എന്റെ മരം : കേരള വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി നടത്തുന്ന വനവൽക്കരണ പദ്ധതി.

എന്റെ കൂട് : വഴിയോരങ്ങളിൽ
അലഞ്ഞുതിരിയുന്നവർക്ക് രാത്രി വിശ്രമസ്ഥലം ഒരുക്കുന്ന പദ്ധതിയാണ് ഇത്. സിസിടിവി നിരീക്ഷണമുള്ള ഇവിടെ ഭക്ഷണവും വസ്ത്രവും കുളിമുറിയും ഉൾപ്പെടെയുള്ള അടിസ്ഥാന
സൗകര്യങ്ങളുണ്ടാകും.

ഐടി @ സ്കൂൾ : വിദ്യാലയങ്ങളിൽ വിവരസാങ്കേതിക വിദ്യ അധിഷ്ഠിതമാക്കി അധ്യയനരീതി പുനരാവിഷ്കരിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി.

ഒരു നെല്ലും - ഒരു മീനും ; കുട്ടനാട്ടിലെ കോൾ നില
ങ്ങളിൽ നെൽകൃഷിക്കൊപ്പം മത്സ്യകൃഷിയും നടത്തുന്ന പദ്ധതി.

ഒരുമ : കേരള വിദ്യുച്ഛക്തി ബോർഡിന്റെ(KSEB) ഓൺലൈൻ സംവിധാനം.

Share:

Wednesday, 4 August 2021

Repeated Kerala PSC Questions Quiz 93

 *ജനറൽ നോളേജ്*

 1. ആന്ധ്രാപ്രദേശിനെ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം ഏത്?

Answer: തെലങ്കാന
  
2. സൂറത്ത് ഏത് നദിയുടെ തീരത്താണ്?

Answer: തപ്തി

  
3. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം?

Answer: ചെറുകോല്‍പ്പുഴ (പത്തനംതിട്ട)
  
4. ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് ?

Answer: ആർട്ടിക്കിൾ 24


5. ഹിന്ദു മതത്തിന്റെ സെന്റ് ആക്വിനസ് എന്നറിയപ്പെട്ടത് ആര് ?

Answer: ശങ്കരാചാര്യർ
  

6. തുഹ്ഫത്ത് - ഉൾ - മുവാഹിദ്ദീൻ (Gift to monotheists) എന്ന കൃതി രചിച്ചത്?


Answer: രാജാറാം മോഹൻ റോയ്
  
7. " കോയിലധികാരികള് ‍" എന്ന ബിരുദം സ്വീകരിച്ചിരുന്നത് എവിടത്തെ രാജാക്കന് ‍ മാരായിരുന്നു?


Answer: കൊച്ചി
  
8. രാഷ്ട്രഗുരു എന്ന് ആരെയാണ് അറിയപ്പെടുന്നത്?

Answer: സുരേന്ദ്രനാഥ് ബാനർജി
  
9. ഇന്ത്യാ സെക്യൂരിറ്റിപ്രസ്സ് സ്ഥിതി ചെയ്യുന്നത്?

Answer: നാസിക്ക്- മുംബൈ-1925 ൽ സ്ഥാപിതം
  
10. കാസർകോട് ജില്ല നിലവിൽ വന്ന വർഷം?

Answer: 1984 
  
11. ‘ഓർമകളുടെ അറകൾ’ ആരുടെ ആത്മകഥയാണ് ?

Answer: വൈക്കം മുഹമ്മദ് ബഷീർ
  
12. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്- ഇത് പറഞ്ഞതാര്?

Answer: റൂസ്സോ
  
13. പശ്ചിമഘട്ടത്തിന്‍റെ രാജ്ഞി എന്നറിയപ്പെയുന്ന പുഷ്പം?


Answer: നീലക്കുറിഞ്ഞി

  
14. സെൻറ് ആഞ്ചലോസ്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

Answer: കണ്ണൂർ
  
15. ഏറ്റവും വലിയ രാജ്യം?

Answer: റഷ്യ
  
16. ‘ബഷീർ: ഏകാന്ത വിഥിയിലെ അവദൂതൻ’ എന്ന ജീവചരിത്രം എഴുതിയത്?

Answer: എം.കെ സാനു
  
17. അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം ?

Answer: കറുപ്പ്
  
18. വിക്രമശില സർവകലാശാല പണികഴിപ്പിച്ച പാല രാജാവ് ആര്?

Answer: ധർമപാലൻ
  
19. രണ്ടാം അശോകൻ എന്ന് ആരെയാണ് വിശേഷിപ്പിക്കപ്പെടുന്നത്?

Answer: കനിഷ്‌കൻ
  
20. ആദിവാസികൾ, പട്ടികവർഗക്കാർ എന്നിവർ ഏറ്റവും കൂടുതലുള്ള ജില്ല ?

Answer: വയനാട്
  

  

  

Share:

Sunday, 1 August 2021

Foreign words and phrases Part 1

 

Kerala PSC repeated questions on Foreign words and phrases

 1
 Adhoc
temporarily
 2
 Agenda
plan
 3
 beau monde
high society
 4
 bête noire
something or someone disliked 
 5
 Bon Voyage
happy journey
 6
 bona fida
genuine
 7
 Dies non
a day on which no legal business is done 
 8
 En bloc
completely
 9
 En masse
in a body
 10
 En route
on the way
 11
 ipso facto
by the fact itself
 12
 Lingua franca
language adopted for local communication
 13
 Magnum opus
great literary undertaking
 14
 Mala fide
with a bad intention 
 15
 nota bene
note well, take notice 
 16
 Via
on the way to
 17
 Vice versa
the order of relations being reversed
 18
 Vis-à-vis
face to face, opposite
 19
 Tete-a-tete
a private interview
 20
 Sine die
without any definite date
Share:

Facebook Page